തൃശൂർ: കോർപറേഷൻ ഇൻസിനറേറ്ററിൽനിന്നുള്ള പുക ദിശമാറി ശക്തൻ പച്ചക്കറിമാർക്കറ്റിൽ നിറഞ്ഞതോടെ കച്ചവടക്കാരും സാധനങ്ങൾ വാങ്ങാനെത്തിയവരും വലഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ശക്തൻ മത്സ്യ മാംസ മാർക്കറ്റിൽ സ്ഥാപിച്ച ഇൻസിനറേറ്ററിൽനിന്നുള്ള ദുർഗന്ധമുള്ള പുകയാണു കാറ്റിന്റെ ദിശമാറിയതോടെ പച്ചക്കറിമാർക്കറ്റിൽ വ്യാപിച്ചത്. പുക പടർന്നതോടെ മാർക്കറ്റിലുണ്ടായിരുന്ന പലർക്കും അസ്വസ്ഥത അനുഭവപ്പെട്ടു.
ഇൻസിനറേറ്ററിന്റെ തകരാറാണു പുകനിറയാൻ കാരണമെന്നു ചില പച്ചക്കറികച്ചവടക്കാർ ആരോപിച്ചു.
നേരത്തേ രാത്രിയിൽ മാത്രം പ്രവർത്തിച്ചിരുന്ന ഇൻസിനറേറ്റർ ജനങ്ങളധികമുള്ള സമയത്തു പ്രവർത്തിക്കുന്നതു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ദിവസവും ഉച്ചയ്ക്കു രണ്ടിനുശേഷം രാത്രി 9.30 വരെയാണ് ഇൻസിനറേറ്റർ പ്രവർത്തിക്കുന്നതെന്നു ജീവനക്കാർ വ്യക്തമാക്കി.
Tags : market Nattuvishesham District news