x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചുറ്റു​മു​ള്ള ഭൂ​മി അ​ള​ന്നു, പ​ള്ളി​ക്ക് ന​ല്‍​കി​യ സ്ഥ​ലം അ​ള​ക്കാ​ന്‍ എ​ന്തേ ഇ​ത്ര വി​മു​ഖ​ത?

വെബ് ഡെസ്ക്
Published: July 25, 2026 10:21 PM IST | Updated: July 25, 2026 10:21 PM IST

നാ​ര​ക​ക്കാ​ന​ത്ത് സ്വ​കാ​ര്യ​വ്യ​ക്തി പ​ള്ളി​ക്കു വി​ട്ടു​ന​ല്‍​കി​യ സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച കു​രി​ശ്. (ഫ​യ​ല്‍​ചി​ത്രം).


തൊ​മ്മ​ന്‍​കു​ത്ത്: കൈ​വ​ശ ഭൂ​മി​യി​ല്‍ തൊ​മ്മ​ന്‍​കു​ത്ത് സെ​ന്‍റ് തോ​മ​സ് പ​ള്ളി സ്ഥാ​പി​ച്ച കു​രി​ശ് വ​നം​വ​കു​പ്പ് പി​ഴു​തുമാ​റ്റി​യ ഭാ​ഗ​ത്തെ ​സ്ഥ​ലം അ​ള​ക്കാ​ന്‍ റ​വ​ന്യു വ​കു​പ്പ് കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യി​ല്‍ വി​ശ്വാ​സി​ക​ള്‍​ക്കി​ട​യി​ല്‍ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു.

വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍​ഡി​ലാ​ണ് കു​രി​ശ് പി​ഴു​തുമാ​റ്റി​യ അ​ഞ്ചു സെ​ന്‍റ് സ്ഥ​ലം സ്ഥി​തി​ചെ​യ്യു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കൈ​വ​ശ​ത്തി​ലു​ള്ള ഈ ​സ്ഥ​ലം രേ​ഖാ​മൂ​ല​മാ​ണ് പ​ള്ളി​ക്ക് കൈ​മാ​റി​യി​രു​ന്ന​ത്.​ വ​നംവ​കു​പ്പ് സ്ഥാ​പി​ച്ച ജ​ണ്ട​യ്ക്ക് പു​റ​ത്ത് ക​ര്‍​ഷ​ക​ര്‍ ആ​റു പ​തി​റ്റാ​ണ്ടാ​യി കൃ​ഷി ചെ​യ്തു കൈ​വ​ശം വ​ച്ചി​രു​ന്ന​താ​ണ് ഈ ​ഭൂ​മി. ഇ​തേ സ്ഥ​ല​ത്ത് ഇ​എം​എ​സ് ഭ​വ​നപ​ദ്ധ​തി​യി​ല്‍ അ​നു​വ​ദി​ച്ച വീ​ടും ഉ​ള്‍​പ്പെ​ടു​ന്നു. വാ​ര്‍​ഡി​ലെ ഭൂ​രി​പ​ക്ഷം കു​ടും​ബ​ങ്ങ​ളു​ടെയും ഭൂ​മി അ​ള​ന്നി​രു​ന്നു. എ​ന്നാ​ല്‍ പ​ള്ളി​യു​ടെ സ്ഥ​ലം മാ​ത്രം അ​ള​ക്കാ​ന്‍ ന​ട​പ​ടി​യാ​യി​ട്ടി​ല്ല.

ഇ​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. എ​ന്തു​ കാ​ര​ണ​ത്താ​ലാ​ണ് സ്ഥ​ലം അ​ള​ക്കാ​ത്ത​തെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നി​ല്ല.പ​ള്ളി​ക്ക് ഭൂ​മി ന​ല്‍​കി​യ ക​ര്‍​ഷ​ക​ന്‍റെ ഭൂ​മി​യും അ​ള​ന്നി​ട്ടും പ​ള്ളി​യു​ടെ ഭൂ​മി മാ​ത്രം അ​ള​ക്കാ​തെ റ​വ​ന്യു വ​കു​പ്പ് മാ​റ്റി​യി​ട്ടി​രി​ക്കു​ക​യാ​ണ്.

ക​ള​ക്ട​റേ​റ്റി​ല്‍നി​ന്നു നി​ര്‍​ദേ​ശം ല​ഭി​ച്ചാ​ല്‍ പ​ള്ളി​യു​ടെ ഭൂ​മി​യും അ​ള​ക്കു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ല​പാ​ട്.​ ഈ ഭൂ​മി അ​ള​ക്കാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്‌ട്രീയ നേ​തൃ​ത്വ​വും ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

വ​നം​വ​കു​പ്പി​നെ സം​ര​ക്ഷി​ക്കാ​നാ​ണോ ഈ ​ന​ട​പ​ടി​യെ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്.​ ഇ​തി​നുപു​റ​മേ കൈ​വ​ശ ഭൂ​മി​യി​ല്‍ കു​രി​ശ് സ്ഥാ​പി​ച്ച​തി​ന് തൊ​മ്മ​ന്‍​കു​ത്ത് പ​ള്ളി​വി​കാ​രി​ക്കും 35 പേ​ര്‍​ക്കു​മെ​തി​രേയും കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തി​യ​തി​നു കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഉ​ള്‍​പ്പെ​ടെ 250 പേ​ര്‍​ക്കെ​തി​രേയും എ​ടു​ത്ത കേ​സു​ക​ളും പി​ന്‍​വ​ലി​ക്കാ​ന്‍ ഒ​രു ന​ട​പ​ടി​യും സ​ര്‍​ക്കാ​ര്‍ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കാ​ത്ത​തും പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

Tags : NattuVishasham DistrictNews church

Recent News

Corehub Up