x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ടി ക​യ​റ്റി​വ​ന്ന പി​ക്ക​പ്പി​ന്‍റെ ട​യ​ര്‍ ‌ഓ​ട്ട​ത്തി​നി​ടെ ഊ​രി​ത്തെ​റി​ച്ചു


Published: March 4, 2026 07:18 AM IST | Updated: March 4, 2026 07:18 AM IST

ക​ടു​ത്തു​രു​ത്തി മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ല്‍ ഇ​ന്ന​ലെ ത​ടി ക​യ​റ്റി​വ​ന്ന പി​ക്ക​പ്പി​ന്‍റെ ട​യ​ര്‍ ഓ​ട്ട​ത്തി​നി​ടെ ഊ​രി​പ്പോ​യ​പ്പോ​ള്‍.

ക​ടു​ത്തു​രു​ത്തി; ത​ടി ക​യ​റ്റി​വ​ന്ന പി​ക്ക​പ്പി​ന്‍റെ ട​യ​ർ ഓ​ട്ട​ത്തി​നി​ടെ ഊ​രി​ത്തെ​റി​ച്ചു. മീ​റ്റ​റു​ക​ളോ​ളം ട​യ​റി​ല്ലാ​തെ മു​ന്നോ​ട്ട് ഓ​ടി​യ പി​ക്ക​പ്പ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​തെ​ നി​ന്നു. വ​ന്‍ അ​പ​ക​ടം ഒ​ഴി​വാ​യ​ത് ത​ല​നാ​രി​ഴ​യ്ക്ക്. ഇ​ന്ന​ലെ വൈ​കൂ​ന്നേ​രം 3.30ന് ​ക​ടു​ത്തു​രു​ത്തി മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. ആ​പ്പാ​ഞ്ചി​റ ഭാ​ഗ​ത്തു​നി​ന്നു മു​ട്ടു​ചി​റ ഭാ​ഗ​ത്തേ​ക്കു ത​ടി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

വാ​ഹ​ന​ത്തി​ന്‍റെ പി​റ​കു​വ​ശ​ത്തെ ട​യ​റാ​ണ് ഊ​രി​ത്തെ​റി​ച്ച​ത്. ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലും മു​ന്നി​ല്‍ മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​തും അ​പ​ക​ടം ഒ​ഴി​വാ​ക്കി. വാ​ഹ​ന​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ ത​ടി ക​യ​റ്റി​യ ശേ​ഷം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വാ​ഹ​നം റോ​ഡി​ല്‍​നി​ന്നു നീ​ക്കു​ക​യാ​യി​രു​ന്നു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up