ശബരിമല: ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രം ശ്രീകോവിലിന്റെ സ്വര്‍ണം പൊതിഞ്ഞ മേല്‍ക്കൂരയില്‍ കണ്ട അടയാളങ്ങള്‍ വിശദമായ പരിശോധനയ്ക്കുശേഷം നീക്കി. നെയ്യ് വീണതിനേ തുടര്‍ന്നാണ് കറുത്ത പാടുകള്‍ ഉ്ണ്ടായതെന്നാണ് നിഗമനം. ഇവ കഴുകി നീക്കി.
പറ്റിപ്പിടിച്ച നെയ്യില്‍ പൊടിയും അഴുക്കും കലര്‍ന്നാണ് മേല്‍ക്കൂരയിലെ ചിലഭാഗങ്ങളില്‍ പാടുകളുണ്ടായത്. ഇതരസംസ്ഥാന തീര്‍ഥാടകരില്‍ ചിലര്‍ അഭിഷേകം ചെയ്ത നെയ്യ് മേല്‍ക്കൂരയിലേക്ക് തൂവാറുണ്ട്.
ഇന്നലെ ഉച്ചപൂജയ്ക്ക് നട അടച്ച ശേഷമാണ് മേല്‍ക്കുര വൃത്തിയാക്കിയത്. മിഥുനമാസ പൂജകള്‍ക്കായി നടതുറന്ന ശേഷം 15നാണ് മേല്‍ക്കൂരയിലെ നിറവ്യത്യാസം കണ്ടെത്തിയത്.
തുടര്‍ന്ന് ശബരിമല സ്പെഷല്‍ കമ്മീഷണര്‍ ആര്. ജയകൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം ദേവസ്വം തിരുവാഭരണ കമ്മീഷണര്‍ റെജിലാലിന്റെ സാന്നിധ്യത്തില്‍ മേല്‍ക്കൂര പരിശോധിച്ചിരുന്നു.