പാലാ സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന സാമുദായിക ശക്തീകരണ സമ്മേളനത്തിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷപ്രസംഗം നട
പാലാ: സഭയ്ക്കുള്ളില്നിന്നുകൊണ്ടു പുറത്തേക്ക് തലയുയര്‍ത്തി നില്ക്കുന്ന മുഖമാണ് സമുദായമെന്നും ആ ഒത്തൊരുമ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും ഓരോ അംഗങ്ങള്‍ക്കും എക്കാലവും കടമയുണ്ടെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
പാലാ കത്തീഡ്രലില്‍ ഇന്നലെ നടന്ന സമുദായ ശക്തീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്. സമുദായത്തെക്കുറിച്ചുള്ള അജ്ഞത ആത്മനിഷേധമാണ്.
നാം ആരാണെന്നത് നിരന്തരം പരിചിന്തനം ചെയ്യണം. കുട്ടികളെ പഠിപ്പിക്കണം. സഭയും സമു ദായവും രണ്ടല്ല. പാലാ രൂപതയുടെ സ്ഥാപനത്തോടെയാണ് ആധുനിക പാലായുടെ ചരിത്രം ആരംഭിക്കുന്നതെന്നും നസ്രാണി സഭയെ ശാക്തീകരിച്ച അടിസ്ഥാനശിലകള്‍ ധാരാളമുള്ള സ്ഥലമാണ് പാലായെന്നും ബിഷപ് പറഞ്ഞു. സമുദായ ശക്തീകരണം ലക്ഷ്യമിട്ട് പിറന്ന നസ്രാണി ദീപിക സത്യത്തിന്റെ അച്ചുതണ്ടുകള്‍ ആഴ്ന്നിറങ്ങിയ പത്രമാണെന്നും ജനങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടി പോരാടുകയും സത്യത്തിനും നീതിക്കു വേണ്ടി നിലകൊള്ളുകയും ചെയ്യുന്നുവെന്നും ബിഷപ് പറഞ്ഞു.
മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, പ്രൊവിന്‍ഷല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ലിസ്ബിന്‍ എഫ്സിസി, മാത്യു എം. കുര്യാക്കോസ്, സാം സണ്ണി, ടിന്‍സി സാബു, സാബു ആവിമൂട്ടില്‍, ഫാ. സഖറിയാസ് ആട്ടപ്പാട്ട്, ഫാ. ജോസ് വള്ളോംപുരയിടത്തില്‍, ഫാ. ജോസ് നെല്ലിക്കത്തെരുവില്‍, ഫാ. ജോര്‍ജ് വേളൂപ്പറമ്പില്‍, ഫാ. ജോസഫ് മുളഞ്ഞനാല്, ഫാ. ജോസഫ് മലേപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.