x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചീ​ര​പ്പ​ട്ടുടുത്ത് ​വെ​ള്ളാ​യ​ണി​നെ​ടി​ഞ്ഞാ​ൽ പാടശേഖരം

വെബ് ഡെസ്ക്
Published: August 19, 2026 12:54 AM IST | Updated: August 19, 2026 12:54 AM IST

ചീരകൃഷി

നേ​മം: മ​ണ്ണി​നെ ചു​വ​ന്ന​പ്പ​ട്ടു​ടി​പ്പി​ച്ച പോ​ലെ​ ക​ല്ലി​യൂ​ർ വെ​ള്ളാ​യ​ണി​യി​ലെ നെ​ടി​ഞ്ഞ​ലി​ലെ ചീ​ര​പാ​ട​ങ്ങ​ൾ. ഏ​ക്ക​ർ ക​ണ​ക്കി​ന് പാ​ട​ത്താ​ണ് ചീ​ര​കൃ​ഷി നടത്തിയത്. കാ​ൽനൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ക​ല്ലി​യൂ​ർ നെ​ടി​ഞ്ഞ​ൽ ജെ.​ജെ. ഭ​വ​നി​ൽ ജോ​യി (56) ര​ണ്ട​ര ഏ​ക്ക​റി​ൽ ചീ​രക്കൃ​ഷി ചെ​യ്യു​ന്നുണ്ട്.

ചീ​രവി​ത്ത് പാ​കി​യാ​ൽ മു​പ്പ​തു മു​ത​ൽ മു​പ്പ​ത്തി​യ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​ക്കാം. മ​ഴ​യാ​ണെ​ങ്കി​ൽ നാ​ൽ​പ്പ​ത്തി​യ​ഞ്ച് ദി​വ​സം വ​രെ നീ​ളും. പ​ട്ടുസാ​രി ഇ​ന​ത്തി​ൽ​പ്പെ​ട്ട ചീ​രവി​ത്താ​ണ് പാ​കു​ന്ന​ത്. എ​ല്ലാ ദി​വ​സും പു​ല​ർ​ച്ചെ​യാ​ണ് വി​ള​വെ​ടു​പ്പ് . ചാ​ല ഉ​ൾ​പ്പെ​ട​യു​ള്ള പ്ര​ധാ​ന മാ​ർ​ക്ക​റ്റു​ക​ളി​ലും ക​യ​റ്റു​മ​തി​ക്കു​മാ​യി​ട്ടും നി​ര​വ​ധി പേ​രാ​ണ് ക​ല്ലി​യൂ​രി​ലെ നെ​ടി​ഞ്ഞ​ലി​ൽനി​ന്നും ചീ​ര വാ​ങ്ങാ​നെ​ത്തു​ന്ന​ത്. 25 കി​ലോ വ​രു​ന്ന ഒ​രുകെ​ട്ട് ചീ​ര 500 രൂ​പ​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്. ചു​വ​പ്പി​നു പു​റ​മെ പ​ച്ചച്ചീ​ര​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. നെ​ടി​ഞ്ഞലി​ലെ ചീ​ര വി​ത്തി​നും ആ​വ​ശ്യ​കാ​രേ​റെ​യാ​ണ്.

ഒ​രു കി​ലോ വി​ത്തി​നു 4,000 രൂ​പ വ​രെ വി​ല ല​ഭി​ക്കും. ഇ​വി​ടെനി​ന്നും അ​യ​ൽ ജി​ല്ല​ക​ളി​ലേ​ക്കും ചീ​ര പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ച വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​കാ​റു​ണ്ടെ​ന്നു ജോ​യി പ​റ​ഞ്ഞു. ക​ല്ലി​യൂ​ർ, വെ​ങ്ങാ​നൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന നെ​ടി​ഞ്ഞ​ലി​ലെ ചീ​ര​പ്പാ​ട​ങ്ങ​ൾ ആ​രെ​യും ആ​ക​ർ​ഷി​ക്കും.

Tags : green mantle NattuVishasham DistrictNews

Recent News

Corehub Up