തോമാപുരം സെന്റ് തോമസ് എൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം
ചിറ്റാരിക്കാൽ: തോമാപുരം സെന്റ് തോമസ് എൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം എഡിഎസ് യു അതിരൂപത ഡയറക്ടർ കോമഡി ഉത്സവം ഫെയിം ഫാ. ജിതിൻ വയലുങ്കൽ നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ.ഡോ.മാണി മേൽവെട്ടം അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ മാർട്ടിൻ ജോസഫ്, അസി. മാനേജർ ഫാ. മാർട്ടിൻ പാഴൂപ്പറമ്പിൽ, പിടിഎ പ്രസിഡന്റ് ഷോണി കലയത്താങ്കൽ, മദർ പിടിഎ പ്രസിഡന്റ് സുനു തോമസ്, ബിനീഷ് പീറ്റർ, സ്റ്റെല്ല ടോജിസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് എൽഎസ്എസ് ജേതാക്കൾക്കുള്ള സമ്മാനവിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.