പുസ്തകപ്രകാശനം ഫാ. ജോഷി പുൽപ്പയിൽ നിർവഹിക്കുന്നു.
പുൽപ്പള്ളി: കെവിൻ ജോർജ് വെട്ടുകാട്ടിൽ എന്ന എട്ടാം ക്ലാസുകാരൻ എഴുതിയ "നക്ഷത്രങ്ങൾക്കപ്പുറമുള്ള ലോകം’ എന്ന കഥാപുസ്തകം പുൽപ്പള്ളി തിരുഹൃദയ ദേവാലയം വികാരി ഫാ. ജോഷി പുൽപ്പയിൽ പ്രകാശനം ചെയ്തു.
പുൽപ്പള്ളി വെട്ടുകാട്ടിൽ ബിനേഷ് ജോർജിന്റെയും കുറ്റിച്ചിറയിൽ ആശ ജോർജിന്റെയും മകനായ കെവിൻ ജോർജ് വിജയാ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. കുട്ടികളെ പ്രധാന കഥാപാത്രങ്ങൾ ആയി രചിച്ച ചെറുകഥയാണ് ഈ പുസ്തകം.
വായനക്കാരായ കുട്ടികളെ ഒരു മായിക ലോകത്തിലേക്ക് നയിക്കുന്ന ഈ കഥ ഇതിനോടകം നിരവധി ബാല മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനത്തിലും ചിത്രരചനയിലും ഒരുപോലെ ശോഭിക്കുന്ന കെവിൻ പുതിയ പുസ്തകത്തിന്റെ രചനയിലാണ്.
പുൽപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സണ്‍ഡേ സ്കൂൾ ഹെഡ്മിസ്ട്രസ് ജിജി പുന്നിലത്തിൽ അധ്യക്ഷത വഹിച്ചു. സണ്ഡേസ്കൂൾ അധ്യാപകരായ രതീഷ് ചീനികുഴിയിൽ, ഷിബു കാരിവേലിൽ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Wayanad