x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​വ​ടി​യാ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ മോ​ഷ​ണം; വി​ദേ​ശി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേഖ​രി​ക്കു​ന്നു


Published: March 19, 2026 07:01 AM IST | Updated: March 19, 2026 07:01 AM IST

പേ​രൂ​ര്‍​ക്ക​ട: ക​വ​ടി​യാ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ സ്വ​ര്‍​ണാഭ​ര​ണ മോ​ഷ​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​വെ​ന്നും എ​ന്നാ​ല്‍ പ​റ​യ​ത്ത​ക്ക പു​രോ​ഗ​തി ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പേ​രൂ​ര്‍​ക്ക​ട സി​ഐ വ്യ​ക്ത​മാ​ക്കി. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടാ​ര​ത്തി​ലെ താ​മ​സ​ക്കാ​രി​ല്‍നി​ന്നും ജീ​വ​ന​ക്കാ​രി​ല്‍ ചി​ല​രി​ല്‍നി​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മൊ​ഴി​യെ​ടു​ത്തി​രു​ന്നു. കൊ​ട്ടാ​രം സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ വി​ദേ​ശി​ക​ളു​ടെ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ക്കു​ന്നു​ണ്ട്. വി​വി​ധ കാ​ല​ങ്ങ​ളി​ലാ​യി നി​ര​വ​ധി വി​ദേ​ശി​ക​ള്‍ കൊ​ട്ടാ​രം സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യി​ട്ടു​ണ്ട്. വി​ര​ല​ട​യാ​ള​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

കൊ​ട്ടാ​ര​ത്തി​ലെ മു​റി​ക​ളി​ല്‍ നി​ന്നും അ​ല​മാ​ര​യി​ല്‍ നി​ന്നും വി​ര​ല​ട​യാ​ള​ങ്ങ​ള്‍ എ​ടു​ത്തി​ട്ടു​ണ്ട്. മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ത​ന്നെ ദി​വ​സ​ങ്ങ​ള്‍ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് സൂ​ച​ന. കൊ​ട്ടാ​രം ജീ​വ​ന​ക്കാ​ര്‍​ത​ന്നെ 40-ലേ​റെ​പ്പേ​രു​ണ്ട് എ​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. കൊ​ട്ടാ​ര​ത്തി​നു സ​മീ​പ​ത്തെ കാമറാദൃ​ശ്യ​ങ്ങ​ള്‍​കൂ​ടി പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ലും അ​ന്വേ​ഷ​ണം പ​രി​മി​തി​ക​ളി​ലേ​ക്കാ​ണ് നീ​ങ്ങു​ന്ന​ത്.

2025 ഒ​ക്ടോ​ബ​ര്‍-​ന​വം​ബ​ര്‍ മാ​സ​ത്തി​ലാ​ണ് മോ​ഷ​ണം ഉ​ണ്ടാ​യ​താ​യി പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് കൊ​ട്ടാ​രം​ അധികൃതർ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ന്ന​ത്. മോ​ഷ​ണം ന​ട​ന്ന​താ​യി വ്യ​ക്ത​മാ​യ​ശേ​ഷം സ്വ​ന്തം നി​ല​യ്ക്കു​ള്ള അ​ന്വേ​ഷ​ണം കൊ​ട്ടാ​ര​ത്തി​ലു​ള്ള​വ​ര്‍ ന​ട​ത്തു​ക​യു​ണ്ടാ​യി. കേ​സെ​ടു​ക്കാ​തെ അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​ക​ണ​മെ​ന്ന​താ​യി​രു​ന്നു പ​രാ​തി ന​ല്‍​കി​യ​ശേ​ഷ​മു​ള്ള ഇ​വ​രു​ടെ ആ​വ​ശ്യം.

സം​ഭ​വം പു​റം​ലോ​ക​ത്തെ അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള അ​ന്വേ​ഷ​ണം കൊ​ട്ടാ​ര​ത്തി​ലു​ള്ള​വ​ര്‍​ക്കു താ​ല്‍​പ്പ​ര്യ​മി​ല്ല എ​ന്ന​താ​യി​രു​ന്നു ഇ​തി​നു കാ​ര​ണം. ഇ​തു പോ​ലീ​സ് അം​ഗീ​ക​രി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​വു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഇ​തെ​ല്ലാം അ​ന്വേ​ഷ​ണം തു​ട​ങ്ങാ​ന്‍ കാ​ല​താ​മ​സ​മു​ണ്ടാ​ക്കി.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍-​ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലെ കാ​മ​റാ ദൃ​ശ്യ​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി​ക​ളി​ല്‍ ഉ​ണ്ടാ​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ലും അ​വ്യ​ക്ത​ത​യു​ണ്ട്. ഗൗ​രി ല​ക്ഷ്മി ബാ​യി പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തു​ കൂ​ടാ​തെ അ​വ​സാ​ന രാ​ജാ​വാ​യ ചി​ത്തി​ര തി​രു​നാ​ള്‍ ബാല രാമവർമ ഇ​വ​ര്‍​ക്കു സ​മ്മാ​ന​മാ​യി ന​ല്‍​കി​യ ആ​ഭ​ര​ണ​ങ്ങ​ളും പു​രാ​ത​ന​മാ​യ ആ​ഭ​ര​ണ​ങ്ങ​ളും മോ​ഷ​ണം പോ​യ​വ​യി​ലു​ണ്ട്.

ഗൗ​രി ല​ക്ഷ്മി ബാ​യി പ​തി​വാ​യി അ​ണി​യാ​റു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ ധ​രി​ച്ചു​നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്തി​ട്ടു​ണ്ട്. അ​തി​നി​ടെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. കൊ​ട്ടാ​ര​ത്തി​ല്‍നി​ന്നു ക​ള​വു​പോ​യ ആ​ഭ​ര​ണ​ങ്ങ​ളു​ടെ അ​തേ രൂ​പ​ക​ല്‍​പ്പ​ന​യി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ള്‍ വി​ല്‍​പ്പ​ന​യ്ക്ക് എ​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. പു​രാ​ത​ന​മാ​യ ആ​ഭ​ര​ണ​ങ്ങ​ളാ​യ​തി​നാ​ല്‍ ജ്വ​ല്ല​റി​യി​ല്‍ വി​ല്‍​പ്പ​ന​യ്ക്ക് എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ഇ​തു വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​നാ​കും.

ഏ​ക​ദേ​ശം രണ്ടുകോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ഗൗ​രി ല​ക്ഷ് മി ബാ​യി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്. പ​ക്ഷേ, മൂ​ല്യം ഇ​തി​ലും കൂ​ടു​ത​ലാ​കാ​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം പ​റ​യു​ന്ന​ത്.

ക​വ​ര്‍​ച്ച​യു​ണ്ടാ​യ​തോ​ടെ ബാ​ക്കി​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ള്‍ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി മു​റി അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. കൊ​ട്ടാ​ര​ത്തെ​ക്കു​റി​ച്ചു വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ലാ​ത്ത​യാ​ള്‍​ക്ക് ര​ണ്ടാം​നി​ല​യി​ലെ കി​ട​പ്പു​മു​റി​യി​ലെ ഇ​രു​മ്പ​ല​മാ​ര​യി​ലെ ലോ​ക്ക​റി​ല്‍ നി​ന്ന് ഇ​ത്ര​യും ആ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ചു ക​ട​ത്താ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും ക്യാ​മ​റാ ബ​ന്ത​വ​സു​മു​ള്ള​പ്പോ​ള്‍ പു​റ​ത്തു​നി​ന്നു​ള്ള മോ​ഷ​ണ​വും എ​ളു​പ്പ​മ​ല്ല.

ആ​ഭ​ര​ണ​ങ്ങ​ള്‍ പ​ല​പ്പോ​ഴാ​യി ക​ട​ത്തി​യ​താ​ണോ, ഇ​തി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കു പ​ങ്കു​ണ്ടോ, സി​സി​ടി​വി​ക​ള്‍ ഓ​ഫ് ചെ​യ്യ​പ്പെ​ട്ടോ, കൊ​ട്ടാ​ര​വ​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​ര്‍​ക്ക് ഇ​തി​ല്‍ പ​ങ്കു​ണ്ടോ തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ല്‍​വ​രു​ന്ന​ത്.

2025 ന​വം​ബ​റി​ല്‍ ബംഗളൂരു വി​ല്‍ പോ​കു​ന്ന​തി​നു മു​മ്പാ​യി ആ​ഭ​ര​ണ​ങ്ങ​ളെ​ടു​ക്കാ​ന്‍ അ​ല​മാ​ര തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​ര​മ​റി​ഞ്ഞ​തെ​ന്നാ​ണ് ഗൗ​രി ല​ക്ഷ്മി ബാ​യി അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് പ​റ​ഞ്ഞ​ത്. ഏ​താ​യാ​ലും മാ​സ​ങ്ങ​ള്‍​ക്കു മു​മ്പു ന​ട​ന്ന മോ​ഷ​ണം തെ​ളി​യി​ക്കു​ക എ​ന്ന​ത് പോ​ലീ​സി​ന് വ​ന്‍ വെ​ല്ലു​വി​ളി​യാ​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം അ​ന്വേ​ഷ​ണം പേ​രൂ​ര്‍​ക്ക​ട സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ത്തി​വ​രു​ന്ന​തെ​ന്നും ക്രൈം​ബ്രാ​ഞ്ചി​ന് വി​ടേ​ണ്ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കു​ക​യാ​ണെ​ങ്കി​ല്‍ അ​പ്ര​കാ​രം ചെ​യ്യു​മെ​ന്നും ഉ​ന്ന​ത​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി.

Tags : nattu vishesham Kavadiyar Palace

Recent News

Corehub Up