x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ട്ടാ​ര​ക്ക​ര അ​ന്നൂ​ര്‍ പാ​ട്ടു​പു​ര​യ്ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം

വെബ് ഡെസ്ക്
Published: July 21, 2026 11:49 PM IST | Updated: July 21, 2026 11:49 PM IST

പ്രതീകാത്മക ചിത്രം

കൊ​ട്ടാ​ര​ക്ക​ര: അ​ന്നൂ​ര്‍ പാ​ട്ടു​പു​ര​യ്ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ലെ ര​ണ്ടു കാ​ണി​ക്ക​വ​ഞ്ചി​ക​ള്‍ ത​ക​ര്‍​ത്ത് പ​ണം ക​വ​ര്‍​ന്നു. പ​തി​ന​യ്യാ​യി​ര​ത്തോ​ളം രൂ​പ ന​ഷ്ട​മാ​യെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്നു. മോ​ഷ്‌ടാവി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചു.

രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ ത​ല​യി​ല്‍ മു​ണ്ടി​ട്ട് ക്ഷേ​ത്ര മ​തി​ല്‍ ചാ​ടി​ക്ക​ട​ന്ന് മോ​ഷ്ടാ​വ് സി​സി​ടി​വി കാ​മ​റ കേ​ടു​വ​രു​ത്തി​യ​ശേ​ഷ​മാ​ണ് വ​ഞ്ചി​ക​ളു​ടെ പൂ​ട്ടു ത​ക​ര്‍​ത്ത​ത്. ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് മു​മ്പ് മു​ട്ട​റ ഇ​ണ്ടി​ള​യ​പ്പ​ന്‍ ക്ഷേ​ത്രം, അ​മ്പ​ല​പ്പു​റം ഗൗ​രി​ശ​ങ്ക​രം ക്ഷേ​ത്രം, ചെ​റു​പ​റ​ക്കോ​ണം പ​ര​ബ്ര​ഹ്‌​മ ക്ഷേ​ത്രം, അ​മ്പ​ല​പ്പു​റം ക​ത്തോ​ലി​ക്ക പ​ള്ളി എ​ന്നി​വ​ട​ങ്ങ​ളി​ലും കാ​ണി​ക്ക​വ​ഞ്ചി​ക​ള്‍ ത​ക​ര്‍​ത്ത് പ​ണം ക​വ​ര്‍​ന്നി​രു​ന്നു.
ക​ട​യ്ക്കോ​ട് മാ​ട​ന്‍​കാ​വ്, മാ​രൂ​ര്‍ ദൂ​ര്‍​ഗാ​ദേ​വീ ക്ഷേ​ത്രം എ​ന്നി​വ​ട​ങ്ങ​ളി​ലും മോ​ഷ​ണ ശ്ര​മ​വും ഉ​ണ്ടാ​യി. അ​ന്നൂ​ര്‍ കോ​ള​ക്കോ​ണം മ​ല​ന​ട​ക്ഷേ​ത്രം വ​ഞ്ചി ത​ക​ര്‍​ത്തെ​ങ്കി​ലും പ​ണം ന​ഷ്ട​മാ​യി​ല്ല.

ര​ണ്ടാ​ഴ്ച മു​മ്പ് കി​ഴ​ക്കേ​ത്തെ​രു​വ് പാ​ല​നി​ര​പ്പ് മാ​ര്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ഗ്രി​ഗോ​റി​യോ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി കു​രി​ശ​ടി​യി​ലെ കാണി ക്ക വ​ഞ്ചി മോ​ഷ്ടാ​ക്ക​ള്‍ ത​ക​ര്‍​ത്തിരുന്നു.

തൃ​ക്ക​ണ്ണ​മം​ഗ​ല്‍ തോ​ട്ടം​മു​ക്കി​ല്‍ സെ​ന്‍റ് ആ​ന്‍റ​ണി മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യു​ടെ ര​ണ്ടു വ​ഞ്ചി​ക​ളു​ടെ​യും പൂ​ട്ടു ത​ക​ര്‍​ത്ത​ത് ആ​റു ദി​വ​സം മു​മ്പാ​യി​രു​ന്നു. ആ​ന​യം, ഗോ​വി​ന്ദ​മം​ഗ​ലം, തോ​ട്ടം​മു​ക്ക്, ചെ​റു​ക​ര​ക്കോ​ണം എ​ന്നി​വ​ട​ങ്ങ​ളി​ലും മോ​ഷ​ണം ന​ട​ന്നു.

 

Tags : Theft Nattuvishesham DistrictNews

Recent News

Corehub Up