x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ര്‍​ക്ക്ഷോ​പ്പി​ല്‍ മോ​ഷ​ണം; ഒ​ന്ന​ര​ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ന്നു


Published: May 21, 2026 07:44 AM IST | Updated: May 21, 2026 07:44 AM IST

പാ​ലി​യേ​ക്ക​ര: പു​ല​ക്കാ​ട്ടു​ക​ര​യി​ൽ വ​ര്‍​ക്‌​ഷോ​പ്പി​ല്‍ മോ​ഷ​ണം. കാ​ർ ബാ​റ്റ​റി​ക​ളും വി​ല​കൂ​ടി​യ സ്കാ​നിം​ഗ് ടാ​ബ്‌​ലെ​റ്റും ഉ​ൾ​പ്പെ​ടെ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്.

കാ​റു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന അ​ഞ്ചു ബാ​റ്റ​റി, ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ള്‍, സ്‌​കാ​ന്‍ ചെ​യ്യാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന ടാ​ബ്‌​ല​റ്റ്, മൂ​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍, 2000 രൂ​പ എ​ന്നി​വ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ഉ​ട​മ കെ.​സി. അ​നീ​ഷ് പ​റ​ഞ്ഞു. സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി കാ​മ​റ പു​റ​ത്തേ​യ്ക്ക് തി​രി​ച്ചു​വ​ച്ച് ഓ​ഫി​സി​നു​ള്ളി​ലെ ഡി​വി​ആ​ര്‍ ഓ​ഫ് ചെ​യ്ത​ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം.

രാ​ത്രി 11 വ​രെ ഇ​വി​ടെ ജോ​ലി​ക്കാ​രു​ണ്ടാ​യി​രു​ന്നു. ജോ​ലി​ക്കാ​ര്‍ പോ​യ​തി​നു​പി​ന്നാ​ലെ​യാ​ണ് മോ​ഷ്ടാ​ക്ക​ള്‍ അ​ക​ത്തു​ക​ട​ന്ന​ത്. ഉ​ട​മ പു​തു​ക്കാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

Tags : nattu vishesham Theft at workshop

Recent News

Corehub Up