x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ പ്ര​വാ​സി​ക​ള​ട​ക്കം 22,35,263 വോ​ട്ട​ർ​മാ​ർ


Published: March 29, 2026 02:07 AM IST | Updated: March 29, 2026 02:07 AM IST

ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക ചി​ത്ര​കാ​ര​ൻ എ​ബി എ​ൻ. ജോ​സ​ഫ് പ്ര​കാ​ശ​നം ചെ​യ്യു​ന്നു.

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വോ​ട്ട​ർ പ​ട്ടി​ക പ്ര​കാ​രം ജി​ല്ല​യി​ൽ 22,35,263 വോ​ട്ട​ർ​മാ​ർ. ഇ​തി​ൽ 58279 വോ​ട്ട​ർ​മാ​ർ പ്ര​വാ​സി​ക​ളും 11 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രു​മാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​രു​ള്ള​ത് ത​ളി​പ്പ​റ​ന്പ് മ​ണ്ഡ​ല​ത്തി​ലും കു​റ​വ് പേ​രാ​വൂ​രു​മാ​ണ്. ത​ളി​പ്പ​റ​ന്പി​ൽ 238050 വോ​ട്ട​ർ​മാ​രും പേ​രാ​വൂ​രി​ൽ 184233 വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രു​ടെ​എ​ണ്ണം, മ​ണ്ഡ​ലം, ആ​കെ വോ​ട്ട​ർ​മാ​ർ, പു​രു​ഷ​ൻ​മാ​ർ, സ്ത്രീ​ക​ൾ, ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സ്, പ്ര​വാ​സി​ക​ൾ, എ​ന്നീ ക്ര​മ​ത്തി​ൽ.

പ​യ്യ​ന്നൂ​ർ:192133, പു​രു​ഷ​ൻ- 91006, സ്ത്രീ- 97926, ​ട്രാ​ൻ​സ്‌​ജ​ൻ​ഡ​ർ- മൂ​ന്ന് , പ്ര​വാ​സി- 3198. ക​ല്യാ​ശേ​രി: 212843, പു​രു​ഷ​ൻ- 97648, സ്ത്രീ- 106147, ​ട്രാ​ൻ​സ്‌​ജ​ൻ​ഡ​ർ-​ഒ​ന്ന്, പ്ര​വാ​സി- 9047. ത​ളി​പ്പ​റ​ന്പ്: 238050, പു​രു​ഷ​ൻ -111926, സ്ത്രീ-120353, ​ട്രാ​ൻ​സ്‌​ജ​ൻ​ഡ​ർ- ഒ​ന്ന് , പ്ര​വാ​സി- 5770. ഇ​രി​ക്കൂ​ർ: 202018, പു​രു​ഷ​ൻ- 98862, സ്ത്രീ- 100464, ​ട്രാ​ൻ​സ്‌​ജ​ൻ​ഡ​ർ : 0, പ്ര​വാ​സി- 2692. അ​ഴീ​ക്കോ​ട്:194626, പു​രു​ഷ​ൻ- 89967, സ്ത്രീ -98280, ​ട്രാ​ൻ​സ്‌​ജ​ൻ​ഡ​ർ- മൂ​ന്ന് , പ്ര​വാ​സി - 6376. ക​ണ്ണൂ​ർ: 189519, പു​രു​ഷ​ൻ- 87817, സ്ത്രീ - 94865, ​ട്രാ​ൻ​സ്‌​ജ​ൻ​ഡ​ർ -0, പ്ര​വാ​സി -6837. ധ​ർ​മ​ടം: 211005, പു​രു​ഷ​ൻ- 98049, സ്ത്രീ- 107950, ​ട്രാ​ൻ​സ്‌​ജ​ൻ​ഡ​ർ- ഒ​ന്ന്, പ്ര​വാ​സി- 5005. ത​ല​ശേ​രി: 192601, പു​രു​ഷ​ൻ- 89133, സ്ത്രീ- 96707, ​ട്രാ​ൻ​സ്‌​ജ​ൻ​ഡ​ർ- ഒ​ന്ന് , പ്ര​വാ​സി -6760. കൂ​ത്തു​പ​റ​മ്പ്: 213118, പു​രു​ഷ​ൻ- 100327, സ്ത്രീ- 105444, ​ട്രാ​ൻ​സ്‌​ജ​ൻ​ഡ​ർ -0, പ്ര​വാ​സി- 7347. മ​ട്ട​ന്നൂ​ർ: 205117, പു​രു​ഷ​ൻ- 97553, സ്ത്രീ- 104166, ​ട്രാ​ൻ​സ്‌​ജ​ൻ​ഡ​ർ- 0, പ്ര​വാ​സി- 3398. പേ​രാ​വൂ​ർ: 184233,പു​രു​ഷ​ൻ-89726,സ്ത്രീ- 92657, ​ട്രാ​ൻ​സ്‌​ജ​ൻ​ഡ​ർ- ഒ​ന്ന് , പ്ര​വാ​സി-1849.

സ്ഥാ​നാ​ർ​ഥി​ക​ളു​ടെ
വ​ര​വ് -ചെ​ല​വ് ക​ണ​ക്കു​ക​ൾ
പ​രി​ശോ​ധി​ക്കും

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​വ് -ചെ​ല​വ് ക​ണ​ക്കു​ക​ൾ 31, ഏ​പ്രി​ൽ നാ​ല്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ചെ​ല​വ് നി​രീ​ക്ഷ​ക​ർ പ​രി​ശോ​ധി​ക്കു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ജി​ല്ലാ ആ​സൂ​ത്ര​ണ സെ​ക്ര​ട്ടേ​റി​യ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ രാ​വി​ലെ 10 ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​ശോ​ധ​ന​യി​ൽ എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും സ്ഥാ​നാ​ർ​ഥി​ക​ൾ/ ഏ​ജ​ന്‍റു​മാ​ർ , റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​മാ​ർ അ​ധി​കാ​ര​പ്പെ​ടു​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്ക​ണം പ​രി​ശോ​ധ​നാ വേ​ള​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ അ​വ​രു​ടെ ദൈ​നം​ദി​ന ചെ​ല​വു​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന ര​ജി​സ്റ്റ​റു​ക​ൾ, കാ​ഷ് ര​ജി​സ്റ്റ​ർ, ബാ​ങ്ക് ര​ജി​സ്റ്റ​ർ, ബ​ന്ധ​പ്പെ​ട്ട വൗ​ച്ച​ർ, ബി​ൽ, തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ൾ​ക്കാ​യി സ്ഥാ​നാ​ർ​ഥി​യു​ടെ പേ​രി​ൽ തു​ട​ങ്ങി​യ പ്ര​ത്യേ​ക ബാ​ങ്ക് അ​ക്കൌ​ണ്ടി​ന്‍റെ അ​പ്ഡേ​റ്റ് ചെ​യ്ത മാ​ർ​ച്ച് 30 വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ ഇ​ട​പാ​ടു​ക​ൾ പാ​സ് ബു​ക്ക്, അ​നു​ബ​ന്ധ രേ​ഖ​ക​ൾ എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം.

ക​ല്യാ​ശേ​രി മ​ണ്ഡ​ലം
സ്ഥാ​നാ​ർ​ഥി​ക​ളു​ടെ
യോ​ഗം ചേ​ർ​ന്നു

ക​ണ്ണൂ​ർ: ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ൽ സു​ഗ​മ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​രീ​ക്ഷ​ക​ർ, സ്ഥാ​നാ​ർ​ഥി​ക​ൾ, പോ​ലീ​സ്, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ യോ​ഗം ചേ​ർ​ന്നു. പൊ​തു​നി​രീ​ക്ഷ​ക​നാ​യ സ​ത്നം സിം​ഗ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്ന​മു​ണ്ടാ​യാ​ൽ നി​രീ​ക്ഷ​ക​രെ ബ​ന്ധ​പ്പെ​ട​മെ​ന്ന് പൊ​തു​നി​രീ​ക്ഷ​ക​നാ​യ സ​ത്നം സിം​ഗ്, ചെ​ല​വ് നി​രീ​ക്ഷ​ക ടി. ​സ്വ​പ്ന, പോ​ലീ​സ് നി​രീ​ക്ഷ​ക​ൻ ടെ​ൻ​സിം​ഗ് ലോ​ത​ൻ ലെ​പ്ച്ച എ​ന്നി​വ​ർ അ​റി​യി​ച്ചു. മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി കെ. ​എ​ൻ. ബി​ന്ദു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ര​ജി​മ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. മ​ണ്ഡ​ല​ത്തി​ലെ നി​രീ​ക്ഷ​ക​രു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ഫോ​ൺ ന​മ്പ​റു​ക​ൾ: പൊ​തു​നി​രീ​ക്ഷ​ക​ൻ സ​ത്നം സിം​ഗ്: 9868911800, ചെ​ല​വ് നി​രീ​ക്ഷ​ക ടി. ​സ്വ​പ്ന: 9717599620, പോ​ലീ​സ് നി​രീ​ക്ഷ​ക​ൻ ടെ​ൻ​സിം​ഗ് ലോ​ത​ൻ ലെ​പ്ച്ച: 7547965002.

ത​ളി​പ്പ​റ​മ്പി​ലെ വോ​ട്ടെ​ണ്ണ​ൽ
കേ​ന്ദ്ര​ത്തി​ലെ
ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ മൂ​ന്ന് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും ജി​ല്ലാ ക​ള​ക്ട​റു​മാ​യ അ​രു​ൺ കെ ​വി​ജ​യ​ൻ, ക​ണ്ണൂ​ർ റൂ​റ​ൽ എ​സ്പി അ​നൂ​ജ് പ​ലി​വാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി.

പ​യ്യ​ന്നൂ​ർ, ക​ല്യാ​ശേ​രി, ത​ളി​പ്പ​റ​മ്പ്, ഇ​രി​ക്കൂ​ർ എ​ന്നീ നാ​ല് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​ക​ളാ​ണ് സ​ർ സ​യ്യി​ദ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​ണ്ണു​ക.വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലെ സ്ട്രോം​ഗ് റൂ​മു​ക​ൾ, മീ​ഡി​യ റൂം, ​കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള വ​ഴി, ഗ​താ​ഗ​ത സൗ​ക​ര്യം, പാ​ർ​ക്കിം​ഗ്, സു​ര​ക്ഷ, സി​സി ടി​വി സൗ​ക​ര്യം എ​ന്നി​വ പ​രി​ശോ​ധി​ച്ചു.ക​ണ്ണൂ​ർ, അ​ഴീ​ക്കോ​ട്‌, ധ​ർ​മ​ടം, മ​ട്ട​ന്നൂ​ർ, പേ​രാ​വൂ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​ക​ൾ ചാ​ല ചി​ന്മ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ലും (ചി​ൻ​ടെ​ക്) ത​ല​ശേ​രി​രി, കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടു​ക​ൾ ത​ല​ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജി​ലു​മാ​ണ് എ​ണ്ണു​ക.​ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ത്തി​ൽ തി​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഡോ. ​എ​ൻ സി​ബി, മ​ണ്ഡ​ല​ത്തി​ലെ വ​ര​ണാ​ധി​കാ​രി​ക​ൾ, നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

സ​ജീ​വ് ജോ​സ​ഫ്
പ​ര്യ​ട​നം ന​ട​ത്തി

പ​യ്യാ​വൂ​ർ: ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നെ​തി​രെ ജ​ന​രോ​ക്ഷ​മി​ര​മ്പു​ക​യാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വ​ൻ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും മു​സ്‌​ലിം ലീ​ഗ് ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ ഇ​ബ്രാ​ഹിം മു​ണ്ടേ​രി. ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജീ​വ് ജോ​സ​ഫി​ന്‍റെ പ​ര്യ​ട​നം തൊ​ട്ടി​പ്പാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ കാ​ർ​ഷി​ക മേ​ഖ​ല​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​ള്ള ക​ർ​മ​പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്ന് സ്ഥാ​നാ​ർ​ഥി സ​ജീ​വ് ജോ​സ​ഫ് പ​റ​ഞ്ഞു. യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ടി.​എ​ൻ.​എ. ഖാ​ദ​ർ, ക​ൺ​വീ​ന​ർ തോ​മ​സ് വെ​ക്ക​ത്താ​നം, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ബേ​ബി തോ​ലാ​നി, പി.​സി. ഷാ​ജി, ബി​ജു പു​ളി​യ​ന്തൊ​ട്ടി, ചാ​ക്കോ പാ​ല​യ്ക്ക​ലോ​ടി, ലി​സ​മ്മ ബാ​ബു, സി​ജി സ​ണ്ണി, ജോ​സ് പൂ​മ​ല, എ.​ജെ. ജോ​സ​ഫ്, ടോ​മി മൂ​ക്ക​നോ​ലി, യു.​പി. അ​ബ്ദു​റ​ഹ്മാ​ൻ, സി​ന്ധു ബെ​ന്നി, ടി.​പി. അ​ഷ​റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ത്യു കു​ന്ന​പ്പ​ള്ളി
പ​ര്യ​ട​നം ന​ട​ത്തി

ന​ടു​വി​ല്‍: ഇ​രി​ക്കൂ​ര്‍ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മാ​ത്യു കു​ന്ന​പ്പ​ള്ളി പ​ര്യ​ട​നം ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ കോ​ട്ട​ക്ക​ട​വി​ല്‍​നി​ന്ന് തു​ട​ങ്ങി​യ പ​ര്യ​ട​നം ന​രി​യ​മ്പാ​റ, കാ​വും​കു​ടി, വെ​ള്ളാ​ട്, പാ​ത്ത​ൻ​പാ​റ, പാ​റേ​മൊ​ട്ട, ആ​ശാ​ൻ​ക​വ​ല, മാ​വും​ചാ​ൽ, ക​ണി​യ​ഞ്ചാ​ൽ, വാ​യാ​ട്ടു​പ​റ​മ്പ്, ന​ടു​വി​ൽ വെ​സ്റ്റ്, മ​ണ്ട​ളം, പു​ലി​ക്കു​രു​മ്പ, മ​ണ്ണം​കു​ണ്ട്, അ​ര​ങ്ങം, പു​ല്ലം​വ​നം, ന​ടു​വി​ൽ ടൗ​ൺ, പോ​ത്തു​കു​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം ന​ടു​വി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ താ​റ്റ്യാ​ട്ട് സ​മാ​പി​ച്ചു. സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സ​ജി കു​റ്റ്യാ​നി​മ​റ്റം, സാ​ജ​ൻ കെ. ​ജോ​സ​ഫ്, ജോ​യി കൊ​ന്ന​ക്ക​ൽ, കെ.​ടി. സു​രേ​ഷ്കു​മാ​ർ, എം.​കെ. പ്ര​ദീ​പ്കു​മാ​ർ, ബി​ജു പു​തു​ക്ക​ള്ളി​ൽ, കെ.​എ​ൻ. ച​ന്ദ്ര​ൻ, സി.​ജെ. ജോ​ൺ, സാ​ജു ജോ​സ​ഫ്, വി. ​ജി. സോ​മ​ൻ, എ.​ജെ. ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​പ്ര​ചാ​ര​ണം കൊ​ണ്ടും
ഭീ​ഷ​ണി കൊ​ണ്ടും
സ​ർ​ക്കാ​ർവി​രു​ദ്ധ വി​കാ​രം
ത​ട​യാ​നാ​കി​ല്ല:
എം.​കെ.​രാ​ഘ​വ​ന്‍

പ​യ്യ​ന്നൂ​ര്‍: കു​പ്ര​ചാ​ര​ണ​ങ്ങ​ള്‍​കൊ​ണ്ടും ഭീ​ഷ​ണി​കൊ​ണ്ടും പി​ണ​റാ​യി സ​ര്‍​ക്കാ​രി​നെ​തി​രെ​യു​ള്ള ജ​ന​വി​കാ​ര​ത്തെ ത​ട​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​കെ. രാ​ഘ​വ​ന്‍ എം​പി. യു​ഡി​എ​ഫ് പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സും മു​നി​സി​പ്പ​ൽ​ത​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​നും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു​ഡി​എ​ഫ് പി​ന്തു​ണ​ക്കു​ന്ന വി.​കു​ഞ്ഞി​കൃ​ഷ്ണ​നെ വി​ജ​യി​പ്പി​ക്കാ​ന്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​റ്റ​ക്കെ​ട്ടാ​യി രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​വി.​ഭാ​സ്‌​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥാ​നാ​ർ​ഥി വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ നേ​താ​ക്ക​ളാ​യ എം.​കെ.​രാ​ജ​ന്‍, എ​സ്.​എ.​ഷു​ക്കൂ​ര്‍ ഹാ​ജി, പി.​ല​ളി​ത, കെ.​ജ​യ​രാ​ജ്, ഉ​മ്മ​ര്‍ പെ​രി​ങ്ങോം, ഡി.​കെ.​ഗോ​പി​നാ​ഥ്, വി.​കെ.​ഷാ​ഫി, കെ.​കെ.​അ​ഷ്‌​റ​ഫ്, കെ.​കെ.​ഫ​ല്‍​ഗു​ന​ന്‍, വി.​എം.​പീ​താം​ബ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എ​ൽ​ഡി​എ​ഫ് ഇ​രി​ക്കൂ​ർ
മ​ണ്ഡ​ലം പ്ര​ക​ട​ന​പ​ത്രി​ക
പു​റ​ത്തി​റ​ക്കി

ആ​ല​ക്കോ​ട്: ഇ​രി​ക്കൂ​ർ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. ശ്രീ​ക​ണ്ഠ​പു​രം കാ​വു​ന്പാ​യി സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചി​ത്ര​കാ​ര​ൻ എ​ബി എ​ൻ. ജോ​സ​ഫ് പ്ര​കാ​ശ​നം ചെ​യ്തു. ക​ര്‍​ഷ​ക​ന് ലാ​ഭ​ക​ര​മാ​യി കൃ​ഷി ന​ട​ത്താ​നു​ള്ള സാ​ഹ​ച​ര്യ​വും വി​പ​ണി​യും തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​ത​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന പ​ദ്ധ​തി​ക​ൾ, റോ​ഡു​ക​ളു​ടെ വി​ക​സ​നം, ക​ർ​ഷ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ട​നി​ല​ക്കാ​രി​ല്ലാ​തെ വി​ല്പ​ന ന​ട​ത്തു​ന്ന സം​വി​ധാ​ന​ങ്ങ​ൾ, കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​നാ​യി സ്ഥി​രം നാ​ട്ടു​ച​ന്ത​ക​ൾ, റ​ബ​ർ അ​ധി​ഷ്ഠി​ത ഉ​ത്പ​ന്ന നി​ർ​മാ​ണ സം​ര​ഭ​ങ്ങ​ൾ, ഇ​രി​ക്കൂ​ർ ബ്രാ​ൻ​ഡ് ജൈ​വ കാ​ർ​ഷി​ക ഉ​ത്പ​ന്ന​വും സ്ഥി​രം വി​പ​ണ​ന കേ​ന്ദ്ര​വും എ​ന്നി​വ​യു​ൾ​പ്പ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് പ്ര​ക​ട​ന പ​ത്രി​ക മു​ന്നോ​ട്ടു വെ​ക്കു​ന്ന​ത്.

തേ​ങ്ങ, അ​ട​യ്ക്ക, കു​രു​മു​ള​ക് എ​ന്നി​വ​യു​ടെ സം​സ്‌​ക​ര​ണ​ത്തി​ന് സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​ദ്ധ​തി​ക​ളും വാ​ഗ്‌​ദാ​നം ചെ​യ്യു​ന്നു. പ്ര​ക​ട​ന​പ​ത്രി​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ പി.​വി. ഗോ​പി​നാ​ഥ്, എം. ​ക​രു​ണാ​ക​ര​ൻ, ഏ​രി​യാ സെ​ക്ര​ട്ട​റി എം.​സി. രാ​ഘ​വ​ൻ, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എ.​ജെ. ജോ​സ​ഫ്, പി.​കെ. മ​ധു​സൂ​ദ​ന​ൻ, സി. ​ര​വീ​ന്ദ്ര​ൻ, ജോ​യി കൊ​ന്ന​ക്ക​ൽ, സ​ജി കു​റ്റ്യാ​നി​മ​റ്റം, കെ.​പി. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

പ​യ്യ​ന്നൂ​രി​ല്‍ എ​ന്‍​ഡി​എ
പ്ര​ക​ട​ന പ​ത്രി​ക
പു​റ​ത്തി​റ​ക്കി

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​ർ മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി എ.​പി. ഗം​ഗാ​ധ​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യാ​ണ് പ്ര​ക​ട​ന​പ​ത്രി​ക​യു​ടെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. പ​യ്യ​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യു​ള്ള​താ​ണ് പ്ര​ക​ട​ന പ​ത്രി​ക. മ​ണ്ഡ​ല​ത്തി​ന്‍റെ ആ​സ്ഥാ​ന ന​ഗ​ര​മാ​യ പ​യ്യ​ന്നൂ​ര്‍ പ​ട്ട​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന വി​ക​സ​ന​മു​ൾ​പ്പ​ട മ​ണ്ഡ​ല വി​ക​സ​നം, കാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ, ടൂ​റി​സം, ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പു​തി​യ കാ​ഴ്ച​പ്പാ​ടു​ക​ൾ എ​ന്നി​വ​യ​ട​ക്ക​മു​ള്ള​താ​ണ് പ്ര​ക​ട​ന പ​ത്രി​ക. പ്ര​ക​ട​ന പ​ത്രി​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ എ​ന്‍​ഡി​എ മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ സി.​കെ. ര​മേ​ശ​ന്‍, സ്ഥാ​നാ​ർ​ഥി എ.​പി. ഗം​ഗാ​ധ​ര​ന്‍, മേ​ഖ​ല സെ​ക്ര​ട്ട​റി പ​ന​ക്കീ​ല്‍ ബാ​ല​കൃ​ഷ്ണ​ന്‍, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം എം.​പി. ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : There are 22 35 263 voters nattuvishesham local news

Recent News

Corehub Up