x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ട​യ​ഭൂ​മി​ പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​കും: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍


Published: January 6, 2026 05:19 AM IST | Updated: January 6, 2026 05:19 AM IST

കൊ​ല്ലം: കെഐപി ​പ​ട്ട​യ ഭൂ​മി​പ്ര​ശ്‌​ന​ത്തി​നു പ​രി​ഹാ​ര​മാ​കു​മെ​ന്നു ജ​ല​സേ​ച​ന മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍. ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ര്‍​ന്നു വേ​ഗ​ത്തി​ലാ​കും ന​ട​പ​ടി​ക​ളെ​ന്ന് കെ ​ഐപി ​ക​നാ​ല്‍ പു​റ​മ്പോ​ക്ക് നി​വാ​സി​ക​ളു​ടെ കൈ​വ​ശ​ഭൂ​മി​യു​ടെ പ​ട്ട​യം പ​രി​ശോ​ധ​ന നി​ര്‍​വ​ഹി​ക്ക​വെ വ്യ​ക്ത​മാ​ക്കി.

പ​ത്ത​നാ​പു​രം റ​സ്റ്റ് ഹൗ​സി​ല്‍ ഗ​താ​ഗ​ത മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​റി​നൊ​പ്പ​മാ​ണ് കെഐ പി ​ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്നാ​യി​രു​ന്നു സ​ന്ദ​ര്‍​ശ​നം.

ഇ​ള​പ്പു​പാ​റ, ക​രി​മ്പാ​ലൂ​ര്‍, വ​ട്ട​മ​ണ്‍ പൊ​യ്ക, ത​ച്ച​കോ​ട്, ചാ​ച്ചി​പു​ന്ന, ചെ​മ്പ്രാ​മ​ണ്‍, മ​ഞ്ചാം​കു​ന്ന്, കു​റു​ന്ത​മ​ണ്‍, ക​റ​വൂ​ര്‍, വ​ഴ​ങ്ങോ​ട് തു​ട​ങ്ങി കെഐപി ​ക​നാ​ലി​നു സ​മീ​പ​ത്തു​ള്ള പ​ട്ട​യ​ഭൂ​മി​പ്ര​ദേ​ശ​ത്തു​ള്ള​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

ജ​ല​സേ​ച​ന വ​കു​പ്പ് ക​നാ​ല്‍ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​യി​ച്ച സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന നി​ല​പാ​ടാ​കും സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നു മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി. പ​ര​മാ​വ​ധി ജ​ന​ങ്ങ​ള്‍​ക്കു പ​ട്ട​യം ന​ല്‍​കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ന​യം. ല​ക്ഷ​ക്ക​ണ​ക്കി​നു പ​ട്ട​യ​ങ്ങ​ള്‍ ന​ല്‍​കി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പി.​എ​സ്. സു​പാ​ല്‍ എംഎ​ല്‍ എ, ​ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.ദേ​വി​ദാ​സ് ,പു​ന​ലൂ​ര്‍ ആ​ര്‍​ഡി​ഒ ജി.​സു​രേ​ഷ് ബാ​ബു, എ​ല്‍​ആ​ര്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബീ​നാ​റാ​ണി, വി​എ​എ​ഫ് പി​സി​എ​ല്‍ ചെ​യ​ര്‍​മാ​ന്‍ ബെ​ന്നി ക​ക്കാ​ട്, കെഐപി ​പ്രൊ​ജ​ക്‌ട് ചീ​ഫ് എ​ന്‍​ജി​നിയ​ര്‍ സു​ജ ഗ്രേ​സ​ന്‍, എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ സ​രി​ത ജോ​ണ്‍ ബോ​സ്‌​കോ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു

 

Tags : There will be solution land issue

Recent News

Corehub Up