തൃശൂർ: കേരളത്തിന്റെ വിദ്യാഭ്യാസ ഹബ്ബായ തൃശൂരിൽ ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള കൂടിയാലോചനകൾ നടന്നുവരികയാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി ജോണ്. കാലത്തിനനുസരിച്ച് വിദ്യാഭ്യാസരംഗത്തെ നവീകരിക്കാനുള്ള പ്രവർത്തനങ്ങളിലാണ് യുഡിഎഫ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഡിസിസി ഓഫീസിൽ എത്തിയ റോജി എം ജോണിനെ ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഷാൾ അണിയിച്ച് സ്വീകരിച്ചു. നേതാക്കളായ എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, ജോസഫ് ചാലിശേരി, കെ.വി. ദാസൻ, കെ.ബി. ശശികുമാർ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, രാജൻ പല്ലൻ എംഎൽഎ, മേയർ നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ. പ്രസാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Tags : nattu vishesham There will be big changes