x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നാ​മ​ത്തെ റോ-​റോ സ​ര്‍​വീ​സ് ഉ​ട​ന്‍: മേ​യ​ര്‍


Published: June 7, 2026 04:33 AM IST | Updated: June 7, 2026 04:33 AM IST

​കൊ​ച്ചി ഷി​പ്‌​യാ​ര്‍​ഡി​ല്‍ നി​ര്‍​മാ​ണം ന​ട​ന്നു​വ​രു​ന്ന റോ-​റോ വെ​സ​ലി​ന് മു​ന്നി​ല്‍ മേ​യ​ര്‍ അ​ഡ്വ. വി.​കെ. മി​നി​മോ​ളും ഹൈ​ബി ഈ​ഡ​ന്‍ എം​പി​യും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രും.

കൊ​ച്ചി: കൊ​ച്ചി ഷി​പ്‌യാ​ര്‍​ഡി​ല്‍ നി​ര്‍​മാ​ണം ന​ട​ന്നു​വ​രു​ന്ന കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ മൂ​ന്നാ​മ​ത് റോ-​റോ ഉ​ട​ന്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് മേ​യ​ര്‍ അ​ഡ്വ. വി.​കെ. മി​നി​മോ​ള്‍. ഹൈ​ബി ഈ​ഡ​ന്‍ എം​പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ സം​ഘം ഷി​പ്പി​യാ​ര്‍​ഡി​ലെ​ത്തി റോ-​റോ​യു​ടെ നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ര്‍.

ഒ​രു മാ​സ​ത്തി​ന​കം പു​തി​യ റോ-​റോ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​വാ​ന്‍ ക​ഴി​യും. മു​ഖ്യ​മ​ന്ത്രി​യു​ടെ സൗ​ക​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും പു​തി​യ റോ-​റോ സ​ര്‍​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന തീ​യ​തി അ​റി​യി​ക്കു​ന്ന​തെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.

14 ട്ര​ക്കു​ക​ളും 12 കാ​റു​ക​ളും 50 യാ​ത്ര​ക്കാ​രെ​യും ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ് പു​തി​യ റോ-​റോ. ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടി.​കെ. അ​ഷ്‌​റ​ഫ്, ആ​ന്‍റ​ണി പൈ​നു​ത​റ, കെ.​എ. മ​നാ​ഫ്, അ​ഡ്വ. പി.​എം. ന​സീ​മ, സീ​ന ഗോ​കു​ല​ന്‍, ജി​സ്മി ജെ​റാ​ള്‍​ഡ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി പി.​എ​സ്. ഷി​ബു തു​ട​ങ്ങി​യ​വ​രും മേ​യ​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up