x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുവനന്തപുരം കോർപറേഷൻ : കൗ​ണ്‍​സി​ല​റു​ടെ അ​റ​സ്റ്റ്: ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തുവി​ട്ട് പോ​ലീ​സ്


Published: June 11, 2026 07:06 AM IST | Updated: June 11, 2026 07:06 AM IST

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ൽ കാ​പ്പ കേ​സ് പ്ര​തി​യും വാ​ഴോ​ട്ടു​കോ​ണം ബി​ജെ​പി കൗ​ണ്‍​സി​ല​റു​മാ​യ ആ​ർ. സു​ഗ​ത​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. പോ​ലീ​സ് ത​ങ്ങ​ളെ മ​ർ​ദി​ച്ചെ​ന്ന് സു​ഗ​ത​നും ഭാ​ര്യ അ​ശ്വ​തി​യും ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് വി​പ​രീ​ത​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പു​റ​ത്തു വ​ന്ന​ത്.

സു​ഗ​ത​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​ത് ഭാ​ര്യ​യും മ​റ്റു ചി​ല​രും ചേ​ർ​ന്ന് ത​ട​സ​പ്പെ​ടു​ത്തു​ന്നും കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് സു​ഗ​ത​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​തെ​ന്നും പോ​ലീ​സു​കാ​ർ ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

ക​ഴി​ഞ്ഞ മാ​സം വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ന​ട​ന്ന ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നി​ടെ ഒ​രാ​ളെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ജാ​മ്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി സു​ഗ​ത​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ജാ​മ്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ സു​ഗ​ത​ൻ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ട്ടി​ലെ​ത്തി​യ വി​വ​രം അ​റി​ഞ്ഞാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

എ​ന്നാ​ൽ സു​ഗ​ത​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ പോ​ലീ​സി​നു ന​ന്നേ പ​ണി​പ്പെ​ടേ​ണ്ടി വ​ന്നു. സു​ഗ​ത​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ സു​ഗ​ത​ൻ പോ​ലീ​സു​കാ​രെ പി​ടി​ച്ചു ത​ള്ളു​ന്ന​തും ഭാ​ര്യ അ​ശ്വ​തി വ​ഴി മു​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും അ​ട​ക്കം പോ​ലീ​സ് പു​റ​ത്തു​വി​ട്ട ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. സു​ഗ​ത​നെ വീ​ടി​ന് പു​റ​ത്തെ​ത്തി​ക്കു​ന്പോ​ൾ വീ​ടി​നു ചു​റ്റും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ത​ടി​ച്ചു കൂ​ടി. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ വ​ൻ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ക​യും പോ​ലീ​സ് ന​ട​പ​ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്യാ​ൻ ശ്ര​മി​ച്ചു.

പോ​ലീ​സ് ജീ​പ്പി​ൽ ക​യ​റാ​തി​രി​ക്കാ​ൻ സു​ഗ​ത​ൻ ശ്ര​മി​ക്കു​ന്ന​തും അ​നു​യാ​യി​ക​ൾ പോ​ലീ​സി​നുനേ​രെ ഭീ​ക്ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നി​ടെ പോ​ലീ​സ് ആ​കാ​ശ​ത്തേ​ക്ക് വെ​ടി​വ​ച്ചു. ഇ​തി​നുശേ​ഷ​മാ​ണ് സു​ഗ​ത​നെ​യും പോ​ലീ​സു​കാ​രെ​യും പോ​ലീ​സ് വാ​ഹ​ന​ത്തി​ലേ​ക്കു ക​യ​റ്റി​യ​ത്. പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ച വ​കു​പ്പു​ൾ​പ്പെ​ടെ ചു​മ​ത്തി​ക്കൊ​ണ്ട് സു​ഗ​ത​നെ​തി​രേ പോ​ലീ​സ് മ​റ്റൊ​രു കേ​സും ര​ജി​സ്റ്റ​ർ ചെ​യ് തു. ഇ​തി​ൽ സു​ഗ​ത​ന്‍റെ കൂ​ട്ടാ​ളി​ക​ളും പ്ര​തി​ക​ളാ​ണ്.

ഒൗ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും പോ​ലീ​സു​കാ​രെ മ​ർ​ദി​ച്ച​തി​നു​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം പോ​ലീ​സ് ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ. ​കാ​ർ​ത്തി​ക് അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​നു റി​ബ​ൽ സ്ഥാ​നാ​ർ​ത്ഥി ഉ​ണ്ടാ​യി​രു​ന്ന വാ​ഴോ​ട്ടു​കോ​ണം വാ​ർ​ഡി​ൽനി​ന്ന് ക​ഷ്ടി​ച്ച് നൂ​റി​ൽ താ​ഴെ വോ​ട്ടു​ക​ൾ​ക്കാ​ണ് സു​ഗ​ത​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

കൗ​ണ്‍​സി​ല​ർ ആ​കു​ന്ന​തി​നു​മു​ന്പും ശേ​ഷ​വും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​റ​സ്റ്റി​നെ തു​ട​ർ​ന്ന് വ​ട്ടി​യൂ​ർ​ക്കാ​വി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ സ്ഥ​ല​ത്ത് പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ന​ട​ന്നു​വ​രു​ന്നു​ണ്ട്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up