x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ചൂ​​ടു​​കാ​​ല​​ത്തി​​ന് ഈ ​​വ​​ർ​​ഷം സാ​​ക്ഷ്യം വ​​ഹി​​ക്കും: റോ​​ക്സി മാ​​ത്യു കോ​​ൾ


Published: June 4, 2026 06:10 AM IST | Updated: June 4, 2026 06:10 AM IST

അ​​രു​​വി​​ത്തു​​റ: എ​​ൽ​​നിനോ പ്ര​​തി​​ഭാ​​സം നി​​ല​​നി​​ൽ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും തീ​​വ്ര​​മാ​​യ ചൂ​​ടി​​ന് 2026 സാ​​ക്ഷ്യം വ​​ഹി​​ക്കു​​മെ​​ന്ന് പ്ര​​ശ​​സ്ത പ​​രി​​സ്ഥി​​തി ശാ​​സ്‌​​ത്ര​​ജ്ഞ​​ൻ റോക്‌സി മാ​​ത്യു കോ​​ൾ. സ​​ഹ​​സ്രാ​​ബ്‌​​ദ​​ങ്ങ​​ളോ​​ളം ഭൗ​​മാ​​ന്ത​​രീ​​ക്ഷ​​ത്തെ മ​​ലി​​ന​​പ്പെ​​ടു​​ത്തു​​ന്ന കാ​​ർ​​ബ​​ൺ വ്യാ​​പ​​ന​​ത്തെ ത​​ട​​യാ​​ൻ സം​​ഘ​​ടി​​ത​​വും അ​​സൂ​​ത്രി​​ത​​വു​​മാ​​യ ശ്ര​​മ​​ങ്ങ​​ൾ ഉ​​ണ്ടാ​​വ​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. സെ​​ന്‍റ് ജോ​​ർ​​ജ് കോ​​ള​​ജി​​ൽ ന​​ട​​ന്ന ക്ലൈ​​മ​​റ്റ് ക ഫെ ഉ​​ദ്ഘാ​​ട​​നം ചെ​​യ്ത് പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

അ​​രു​​വി​​ത്തു​​റ സെ​​ന്‍റ് ജോ​​ർ​​ജ​​്് കോ​​ള​​ജി​​ലെ എ​​ൻ​​എ​​സ്എ​​സ് യൂ​​ണി​​റ്റും മീ​​ന​​ച്ചി​​ൽ റി​​വ​​ർ ആ​​ൻ​​ഡ് റെ​​യി​​ൻ മോ​​ണി​​റ്റ​​റിം​​ഗ് നെ​​റ്റ്‌​​വ​​ർ​​ക്കും ഈ​​രാ​​റ്റു​​പേ​​ട്ട മു​​നി​​സി​​പ്പാ​​ലി​​റ്റി​​യും സ​​ഹ​​ക​​രി​​ച്ച് ന​​ട​​പ്പി​​ലാ​​ക്കു​​ന്ന മ​​ഴ നി​​രീ​​ക്ഷ​​ണ സം​​വി​​ധാ​​ന​​ത്തി​​ന്‍റെ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണ ഉ​​ദ്ഘാ​​ട​​ന​​വും ച​​ട​​ങ്ങി​​ൽ ഈ​​രാ​​റ്റു​​പേ​​ട്ട മു​​നി​​സി​​പ്പ​​ൽ കൗ​​ൺ​​സി​​ല​​ർ ജ​​യിം​​സ് കു​​ന്നേ​​ൽ നി​​ർ​​വ​​ഹി​​ച്ചു.

മു​​നി​​സി​​പ്പാ​​ലി​​റ്റി​​യു​​ടെ 28 കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സ്ഥാ​​പി​​ക്കു​​ന്ന മ​​ഴ​​മാ​​പി​​നി​​ക​​ളി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന മഴ​​യു​​ടെ അ​​ള​​വ് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തു​​ക​​യും കൃ​​ത്യ​​മാ​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ത​​യാ​​റാ​​ക്കു​​ക​​യും ചെ​​യ്യു​​ന്ന പ​​ദ്ധ​​തി​​ക്കാ​​ണ് ഇ​​തോ​​ടെ തു​​ട​​ക്ക​​മാ​​യ​​ത്. പ​​ദ്ധ​​തി​​യു​​ടെ വി​​ശ​​ദീ​​ക​​ര​​ണ​​വും പ്ര​​വ​​ർ​​ത്ത​​ന രൂ​​പ​​രേ​​ഖ​​യും പ​​രി​​സ്‌​​ഥി​​തി പ്ര​​വ​​ർ​​ത്ത​​ക​​ൻ എ​​ബി ഇ​​മ്മാ​​നു​​വ​​ൽ പൂ​​ണ്ടി​​ക്കു​​ളം വി​​ശ​​ദീ​​ക​​രി​​ച്ചു.
കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ പ്ര​​ഫ. ഡോ. ​​സി​​ബി ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ബ​​ർ​​സാ​​ർ ഫാ. ​​ബി​​ജു കു​​ന്ന​​യ്ക്കാ​​ട്ട്, എ​​ൻ​​എ​​സ്എ​​സ് പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ ഡോ. ​​ഡെ​​ന്നി തോ​​മ​​സ്, ഡോ.​​ അ​​ഞ്ചു തോ​​മ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ്രസം​​ഗി​​ച്ചു.

Tags : nattu vishesham This year hottest period

Recent News

Corehub Up