പ്രതീകാത്മക ചിത്രം
തൊടുപുഴ: ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തോടനുബന്ധിച്ചു തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില് 28നു രാവിലെ 10ന് ഇരുചക്ര വാഹനറാലി സംഘടിപ്പിക്കും. ഓപ്പറേഷന് തൂഫാനുമായി ചേര്ന്ന് ലഹരി ഉപയോഗവും ഹെപ്പറ്റൈറ്റിസ് രോഗവുമായുള്ള ബന്ധം എന്ന വിഷയത്തില് ബോധവത്കരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
റാലിക്ക് മുന്നോടിയായി രാവിലെ 9.30ന് ആശുപത്രി അങ്കണത്തില് മാനേജിംഗ് ഡയറക്ടര് ഡോ. മാത്യു ഏബ്രഹാമിന്റെ അധ്യക്ഷതയില് ചേരുന്ന യോഗം ചീഫ് വിപ്പ് അപു ജോണ് ജോസഫ് ഉദ്ഘാടനം ചെയ്യും. ഗ്യാസ്ട്രോഎന്ട്രോളജി വിഭാഗം മേധാവിയും മെഡിക്കല് സൂപ്രണ്ടുമായ ഡോ. ജോഷി ജോസഫ് തൂഫാന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ഷൈന് ജെ. പകലോമറ്റം നേതൃത്വം നല്കും. ഇരുചക്രവാഹന റാലി തൊടുപുഴ ഡിവൈഎസ്പി പി.എം. ബൈജു ഫ്ലാഗ് ഓഫ് ചെയ്യും.
Tags : NattuVishasham DistrictNews Hepatitis