x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ ത​ട്ടി​പ്പു ന​ട​ത്തി​യ​വ​രെ വെ​റു​തെ​വി​ടി​ല്ല: മ​ന്ത്രി ലി​ജു

വെബ് ഡെസ്ക്
Published: September 1, 2026 11:38 PM IST | Updated: September 1, 2026 11:38 PM IST

നേ​തൃ​സം​ഗ​മം മ​ന്ത്രി എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: സാ​ധാ​ര​ണ​ക്കാ​രു​ടെ അ​ത്താ​ണി​യാ​യി​രു​ന്ന സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ൽ ത​ട്ടി​പ്പു ന​ട​ത്തി ത​ക​ർ​ത്ത​വ​രെ വെ​റു​തെ വി​ടി​ല്ലെ​ന്ന് മ​ന്ത്രി എം. ​ലി​ജു. ജി​ല്ലാ​കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലും സം​ഘ​ങ്ങ​ളി​ലും ത​ട്ടി​പ്പി​നും തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കും ഒ​ത്താ​ശ ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​രും മ​റു​പ​ടി പ​റ​യേ​ണ്ടി​വ​രു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. എ​ക്‌​സൈ​സ് വ​കു​പ്പി​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും അ​ഴി​മ​തി വ​ച്ചു പൊ​റു​പ്പി​ക്കി​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ മ​ദ്യാ​സ​ക്തി കൂ​ട്ടു​വാ​ന​ല്ല മ​റി​ച്ച് മ​ദ്യ, മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗം കു​റ​യ്ക്കു​വാ​നും ഇ​ല്ലാ​താ​ക്കാ​ക്കു​വാ​നു​മാ​ണ് വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി കോ​ർ​ക​മ്മി​റ്റി അം​ഗം പ്ര​ഫ. പി ​ജെ കു​ര്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​എ​ൽ​എ​മാ​രാ​യ അ​ബി​ൻ വ​ർ​ക്കി, സി.​വി. ശാ​ന്ത​കു​മാ​ർ, മു​ൻ എം​എ​ൽ​എ മാ​ലേ​ത്ത് സ​ര​ളാ​ദേ​വി, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ. ​ഷം​സു​ദീ​ൻ, ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, മാ​ത്യു കു​ള​ത്തു​ങ്ക​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​ല, അ​നി​ൽ തോ​മ​സ്, എ. ​സു​രേ​ഷ്‌​കു​മാ​ർ, വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, റെ​ജി തോ​മ​സ്, തോ​പ്പി​ൽ ഗോ​പ​കു​മാ​ർ, സി​ന്ധു അ​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് അം​ഗം പ്ര​ഫ. പി. ​കെ. മോ​ഹ​ൻ​രാ​ജ്, സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് എം. ​ജി. ഗീ​ത​മ്മ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​യാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി, ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി അം​ഗം നൗ​ഷാ​ദ് റാ​വു​ത്ത​ർ എ​ന്നി​വ​രെ നേ​തൃ​സം​ഗ​മ​ത്തി​ൽ മ​ന്ത്രി പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Minister Liju

Recent News

Corehub Up