x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ന്ത​ള​ത്ത് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍

വെബ് ഡെസ്ക്
Published: August 31, 2026 11:22 PM IST | Updated: August 31, 2026 11:22 PM IST

അ​റ​സ്റ്റി​ലാ​യ നി​ഖി​ൽ, അ​നീ​ഷ് ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്ര​മോ​ദ് മു​ര​ളി എ​ന്നി​വ​ർ.

പ​ന്ത​ളം: പ​ന്ത​ള​ത്ത് പോ​ലി​സി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍.
പ​ന്ത​ളം ചേ​രി​ക്ക​ല്‍ മു​പ്പ​ത്താ​റു​വി​ള​യി​ല്‍ നി​ഖി​ല്‍ (25), പ​ത്ത​നം​തി​ട്ട വ​ള്ളി​ക്കോ​ട് ന​രി​യാ​പു​രം വ​യ​ലാ ക​ട​വ് വി​ള​യി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​നീ​ഷ് ഗോ​പാ​ല​കൃ​ഷ്ണ​ന്‍ (25), വി​ജ​യ​പു​രം തെ​ക്കേ ചെ​രു​വി​ല്‍ ചെ​ന്നേ​ലി​ല്‍ വീ​ട്ടി​ല്‍ പ്ര​മോ​ദ് മു​ര​ളി (24) എ​ന്നി​വ​രെ​യാ​ണ് പ​ന്ത​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 27ന് ​പ​ന്ത​ളം വി​ജ​യ​പു​ര​ത്തു ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ലാ​യി​രു​ന്നു മ​ദ്യ​പി​ച്ച് ഇ​വ​ര്‍ അ​ക്ര​മം ന​ട​ത്തി​യ​ത്. അ​ക്ര​മം ത​ട​യാ​ന്‍ ശ്ര​മി​ച്ച പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ടി​വ​ള​കൊ​ണ്ട് സം​ഘം ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു.
എ​സ്ഐ​മാ​രാ​യ സി.​വി. വി​നോ​ദ് കു​മാ​ര്‍, ബി​ജു, എ​എ​സ്ഐ സ​ഞ്ജ​യ​ന്‍, എ​സ്‌​സി​പി​ഒ​മാ​രാ​യ അ​ന്‍​വ​ര്‍​ഷ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ മൂ​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews arrested

Recent News

Corehub Up