നെടുങ്കണ്ടം: സുഗന്ധ വ്യഞ്ജനങ്ങളുടെ നാടായ ജില്ലാ പഞ്ചായത്ത് പാമ്പാടുംപാറ ഡിവിഷനില്‍ തീപാറുന്ന മത്സരമാണ് വനിതകള്‍ തമ്മില്‍ നടത്തുന്നത്. 2015ല്‍ ഈ ഡിവിഷനില്‍നിന്നു യുഡിഎഫ് വിജയിച്ചപ്പോള്‍ കഴിഞ്ഞതവണ എല്‍ഡിഎഫാണ് വിജയം കൊയ്തത്.
പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകള്‍ പൂര്‍ണമായും വണ്ടന്മേട് പഞ്ചായത്തിലെ ഏഴു വാര്‍ഡുകളും നെടുങ്കണ്ടം പഞ്ചായത്തിലെ നാലു വാര്‍ഡുകളും ചേര്‍ന്നതാണ് പാന്പാടുംപാറ ജില്ലാ പഞ്ചായത്തു ഡിവിഷൻ.
45 പഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഡിവിഷനില്‍ തൂക്കുപാലം, രാമക്കല്‍മേട്, കമ്പംമെട്ട്, ബാലഗ്രാം, പാമ്പാടുംപാറ, കൊച്ചറ എന്നീ ആറ് ബ്ലോക്ക് ഡിവിഷനുകളാണുള്ളത്.
യുഡിഎഫിനായി മിനി പ്രിന്‍സും എല്‍ഡിഎഫിനായി സ്വപ്നാ ജോയിയും എന്‍ഡിഎയ്ക്കായി ബിജി സുരേന്ദ്രനുമാണ് മത്സരരംഗത്തുള്ളത്.
മിനി പ്രിന്‍സ് (യുഡിഎഫ്)
കരുണാപുരം പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് മിനി പ്രിന്‍സ്. മുന്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍, അധ്യാപിക, ഓള് ഇന്ത്യ റേഡിയോ ആര്‍ട്ടിസ്റ്റ്, കില ട്രയിനര്‍, കുടുംബശ്രീയുടെ റിസോഴ്സ് പേഴ്സണ്‍, പ്രാസംഗിക, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്നീ വിശേഷണങ്ങളും ഉണ്ട്.
നിലവില്‍ ഗാന്ധിദര്‍ശന്‍ വനിതാ വേദി സംസ്ഥാന കണ്‍വീനര്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.
സ്വപ്ന ജോയി(എല്‍ഡിഎഫ്)
സിപിഐയുടെ വനിതാ സംഘടനയായ കേരളാ മഹിളാ സംഘത്തിന്റെ സജീവ പ്രവര്‍ത്തകയാണ്. നിരവധി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
നെടുങ്കണ്ടം റോട്ടറി ക്ലബ്ബ് അംഗമാണ് സ്വപ്ന. എല്‍ഐസി ഏജന്റുകൂടിയായ ഇവര്‍ കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.
ബിജി സുരേന്ദ്രന്
(എന്‍ഡിഎ)
മഹിളാ മോര്‍ച്ച ഇടുക്കി സൗത്ത് ജില്ലാ സെക്രട്ടറിയാണ് ബിജി സുരേന്ദ്രന്. നെടുങ്കണ്ടം പഞ്ചായത്തിലെ 21 -ാം വാര്‍ഡ് എഴുകുംവയലിലാണ് താമസം.
ഏറെ നാളുകളായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ്.
Tags : Pampadumpara nattuvisesham local news