x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ടി​ക​ൾ​ക്ക് മ​ദ്യം ന​ൽ​കി​യാ​ൽ കേ​സെ​ടു​ക്കാ​നാ​കി​ല്ല

വെബ് ഡെസ്ക്
Published: August 14, 2026 03:18 AM IST | Updated: August 14, 2026 03:18 AM IST

മാ​ള: 18 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് മ​ദ്യം ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രേ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം നേ​രി​ട്ട് കേ​സെ​ടു​ക്കാ​ൻ എ​ക്സൈ​സ് വ​കു​പ്പി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന ഗു​രു​ത​ര​മാ​യ നി​യ​മ​പ​രി​മി​തി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം. വി​ഷ​യം ചൂ​ണ്ടി​ക്കാ​ട്ടി മാ​ള സോ​ഷ്യ​ൽ ഫോ​റ​മാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്. ല​ഹ​രി​വി​രു​ദ്ധ എ​ൻ​ഫോ​ഴ്സ്മെ​​ന്‍റ് രം​ഗ​ത്ത് പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന എ​ക്സൈ​സി​ന് ആ​വ​ശ്യ​മാ​യ നി​യ​മ​പ​ര​മാ​യ അ​ധി​കാ​രം ന​ൽ​കാ​ൻ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ടി​ൽ ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്ന് ഫോ​റം പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി ജോ​സ​ഫ് ത​ട്ട​ക​ത്ത് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

23 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രു​ടെ മ​ദ്യ​പാ​ന​വും ല​ഹ​രി ഉ​പ​യോ​ഗ​വും ത​ട​യു​ന്ന​തു സം​ബ​ന്ധി​ച്ച് ഫോ​റം സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ത്തി​ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ​നി​ന്ന് ല​ഭി​ച്ച ഔ​ദ്യോ​ഗി​ക മ​റു​പ​ടി​യി​ലാ​ണ് ഈ ​നി​യ​മ​ക്കു​രു​ക്ക് വ്യ​ക്ത​മാ​യ​ത്.
കേ​ര​ള അ​ബ്കാ​രി നി​യ​മ​ത്തി​ലെ സെ​ക്‌​ഷ​ൻ 15എ ​പ്ര​കാ​രം 23 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ മ​ദ്യ​പാ​ന​വും സെ​ക്‌ഷൻ 15 ബി ​പ്ര​കാ​രം ഇ​വ​ർ​ക്ക് മ​ദ്യം വി​ൽ​ക്കു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും നി​ല​വി​ൽ കു​റ്റ​ക​ര​മാ​ണ്. അ​തു​കൊ​ണ്ടുത​ന്നെ 23 വ​യ​സി​നു താ​ഴെ​യു​ള്ള​വ​ർ​ക്ക് മ​ദ്യ​ശാ​ല​ക​ളി​ൽ​നി​ന്ന് മ​ദ്യം ല​ഭി​ക്കു​ക​യു​മി​ല്ല. മ​ദ്യ​പി​ച്ച​താ​യി തെ​ളി​ഞ്ഞാ​ൽ കേ​സ് എ​ടു​ക്കും.

എ​ന്നാ​ൽ 18 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് മ​ദ്യം ന​ൽ​കു​ന്ന​ത് ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് (2015) സെ​ക്‌​ഷ​ൻ 77 പ്ര​കാ​രം ക​ടു​ത്ത കു​റ്റ​കൃ​ത്യ​മാ​ണെ​ങ്കി​ലും ഈ ​നി​യ​മ​പ്ര​കാ​രം എ​ക് സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രി​ട്ട് കേ​സെ​ടു​ക്കാ​നോ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നോ നി​ല​വി​ൽ അ​ധി​കാ​ര​മി​ല്ലെ​ന്ന് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ മ​റു​പ​ടി​യി​ൽ പ​റ​യു​ന്നു.

സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ, വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളു​ടെ​യും ര​ഹ​സ്യ​വി​വ​ര​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന​ക​ളും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി​വ​രു​ന്നു​ണ്ട്. എ​ന്നാ​ൽ, സം​സ്ഥാ​ന​ത്ത് ല​ഹ​രി​വി​രു​ദ്ധ പ​രി​ശോ​ധ​ന​ക​ൾ മു​ന്നി​ൽ​നി​ന്ന് ന​ട​ത്തു​ന്ന എ​ക്സൈ​സ് വ​കു​പ്പി​ന് കു​ട്ടി​ക​ൾ​ക്കെ​തി​രേ​യു​ള്ള ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ നേ​രി​ട്ട് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​ത് ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​പ്രാ​പ്തി​യെ ബാ​ധി​ക്കു​ന്നു.

സ​ർ​ക്കാ​രി​ന്‍റെ തൂ​ഫാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​കീ​യ ല​ഹ​രി​വി​രു​ദ്ധ പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ൽ ല​ക്ഷ്യ​ത്തി​ലെ​ത്ത​ണ​മെ​ങ്കി​ൽ ഈ ​നി​യ​മ​പ​ര​മാ​യ വി​ട​വ് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് ഷാ​ന്‍റി ജോ​സ​ഫ് ത​ട്ട​ക​ത്ത് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

Tags : Nattuvishesham Districtnews No case can

Recent News

Corehub Up