x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ഹി​ത്യ അ​ക്കാ​ദ​മി ഓ​ണം പു​സ്ത​കോ​ത്സ​വം ഇ​ന്നു​മു​ത​ൽ

വെബ് ഡെസ്ക്
Published: August 14, 2026 03:09 AM IST | Updated: August 14, 2026 03:09 AM IST

തൃ​ശൂ​ർ: കേ​ര​ള സാ​ഹി​ത്യ​അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം പു​സ്ത​കോ​ത്സ​വ​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. അ​ക്കാ​ദ​മി വൈ​ലോ​പ്പി​ള്ളി ഹാ​ളി​ൽ ന​ട​ക്കു​ന്ന പു​സ്ത​കോ​ത്സ​വം സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന മാ​നേ​ജ​ർ പി.​കെ. മി​നി രാ​വി​ലെ 10ന് ​ഉ​ദ്ഘാ​ട​നം ചെ​യ്യും.

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി, സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി, കേ​ര​ള ക​ലാ​മ​ണ്ഡ​ലം, കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി, സം​സ്ഥാ​ന ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് തു​ട​ങ്ങി​യ പ്ര​സാ​ധ​ക​രു​ടെ പു​സ്ത​ക​ങ്ങ​ൾ 10 മു​ത​ൽ 60 ശ​ത​മാ​നംവ​രെ വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ സ്റ്റാ​ൾ പ്ര​വ​ർ​ത്തി​ക്കും. 20 വ​രെ​യാ​ണു പു​സ്ത​കോ​ത്സ​വം.

Tags : Nattuvishesham Districtnews Sahitya Akademi

Recent News

Corehub Up