കളക്ടറേറ്റ് മാർച്ച് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: അന്യായവും മാനദണ്ഡവിരുദ്ധവുമായ സ്ഥലംമാറ്റങ്ങളിലൂടെ ജീവനക്കാരെ മരണത്തിലേക്കു തള്ളിവിടുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനോട് അനുബന്ധിച്ചു കളക്ടറേറ്റിലേക്കു നടത്തിയ മാർച്ച് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് സാജൻ ഇഗ്നേഷ്യസ് അധ്യക്ഷത വഹിച്ചു.
എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി പി.ബി. ഹരിലാൽ, ആർ.എൽ. സിന്ധു, ഡോ. പി.സി. സിജി, ഇ . നന്ദകുമാർ, ഡോ. കെ.ആർ. രാജീവ് തുടങ്ങിയ
വർ പ്രസംഗിച്ചു.