x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ലീ​സി​ന് ഭീ​ഷ​ണി​: സി​പി​എം നേ​താ​വ് ഉ​ദ​യ​ഭാ​നു​വി​നെ​തി​രേ കേ​സ്

വെബ് ഡെസ്ക്
Published: August 14, 2026 03:09 AM IST | Updated: August 14, 2026 03:09 AM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പ്ര​സം​ഗ​ത്തി​നി​ടെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്ത സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​പി. ഉ​ദ​യ​ഭാ​നു​വി​നെ​തി​രേ കീ​ഴ്വാ​യ്പൂ​ര് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച കീ​ഴ്വാ​യ്പൂ​ര് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് സി​പി​എം ന​ട​ത്തി​യ മാ​ർ​ച്ചി​നി​ടെയായി​രു​ന്നു ഭീ​ഷ​ണി പ്ര​സം​ഗം. ഗു​ണ്ടാപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ക എ​ന്ന ഉ​ദ്ദേ​ശ്യത്തോ​ടെ കേ​ര​ള പോ​ലീ​സ് ന​ട​പ്പാ​ക്കിക്കൊ​ണ്ടി​രി​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ ഗ്രി​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കീ​ഴ്വാ​യ്പൂ​ര് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ കാ​ട്ടാ​മ​ല പ്ര​ദേ​ശ​ത്ത് വീ​ടു​ക​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്.

സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യും നി​ല​വി​ൽ സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗ​വു​മാ​യ ഉ​ദ​യ​ഭാ​നു മൈ​ക്കി​ലൂ​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും തു​ട​ർ​ന്ന് നി​യ​മ​പ​ര​മാ​യ ഡ്യൂ​ട്ടി ചെ​യ്യു​ന്ന​തി​ൽനി​ന്ന് ത​ട​സ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ സം​സാ​രി​ക്കു​ക​യും ചെ​യ്തു എ​ന്ന​താ​ണ് കേ​സ്.

കേ​ര​ള പോ​ലീ​സ് ആ​ക്ടി​ലെ​യും ഭാ​ര​തീ​യ നി​യ​മ​സം​ഹി​ത​യി​ലെ​യും വ​കു​പ്പു​ക​ൾ പ്ര​കാ​രം മൂ​ന്നു​ വ​ർ​ഷംവ​രെ ത​ട​വും പി​ഴ​യും ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

പോ​ലീ​സു​കാ​ർ​ക്കും വീ​ടു​ക​ളു​ണ്ട്. അ​വ​ർ​ക്കും അ​മ്മ​യും പെ​ങ്ങ​ന്മാ​രു​മു​ണ്ടെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്നും വേ​ണ്ടി വ​ന്നാ​ൽ അ​വി​ടേ​ക്ക് ത​ങ്ങ​ളും ക​യ​റു​മെ​ന്നു​മാ​യി​രു​ന്നു പ്ര​സം​ഗ​ത്തി​നി​ടെ ഉ​ദ​യ​ഭാ​നു​വി​ന്‍റെ മു​ന്ന​റി​യി​പ്പ്.
കാ​ട്ടാ​മ​ല​യി​ലെ വീ​ടു​ക​ളി​ൽ ക​യ​റി​യ പോ​ലീ​സു​കാ​രെ ത​ങ്ങ​ൾ നോ​ക്കിവ​ച്ചി​ട്ടു​ണ്ടെ​

ന്നും അ​വ​രെ ര​ക്ഷി​ക്കാ​ൻ ആ​രു​മു​ണ്ടാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പോ​ലീ​സ് ചൂ​ട്ടു​പോ​ലെ​യാ​ണ്. വ​ഴി​യാ​ത്ര​ക്കാ​ര​ന് കി​ട്ടി​യാ​ൽ അ​ത് വ​ഴിതെ​ളി​ക്കും, ഭ്രാ​ന്ത​നു കി​ട്ടി​യാ​ൽ നാ​ട് ക​ത്തി​ക്കും. യു​ഡി​എ​ഫി​ന്‍റെ കൈ​യി​ലെ പോ​ലീ​സ് ഭ്രാ​ന്ത​നെപ്പോ​ലെ​യാ​ണ​ന്നും ഉ​ദ​യ​ഭാ​നു പ​റ​ഞ്ഞു​വ​ച്ചി​രു​ന്നു.

മു​ന്പും സി​പി​എം മാ​ർ​ച്ചു​ക​ളി​ലെ പ്ര​സം​ഗ​ങ്ങ​ൾ​ക്കി​ടെ കെ.​പി. ഉ​ദ​യ​ഭാ​നു വി​വാ​ദ​ങ്ങ​ളി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up