x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത്രി​വ​ർ​ണ ശോ​ഭ, അ​വി​ണി​ശേ​രി​യി​ൽനിന്ന്

സി.​ജി. ജി​ജാ​സ​ൽ
Published: August 14, 2026 03:14 AM IST | Updated: August 14, 2026 03:14 AM IST

അ​വി​ണി​ശേ​രി കേ​ര​ള ഖാ​ദി കേ​ന്ദ്ര​ത്തി​ൽ ത്രി​വ​ർ​ണ​പ​താ​ക​ക​ൾ ഒ​രു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ

തൃ​ശൂ​ർ: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തെ വ​ര​വേ​ൽ​ക്കാ​ൻ നാ​ടൊ​ട്ടു​ക്കും ഒ​രു​ങ്ങു​മ്പോ​ൾ ത്രി​വ​ർ​ണ ശോ​ഭ​യി​ൽ തി​ള​ങ്ങി അ​വി​ണി​ശേ​രി ഖാ​ദി കേ​ന്ദ്രം. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടാ​ൻ വൈ​വി​ധ്യ​മാ​ർ​ന്ന ദേ​ശീ​യ പ​താ​ക​ക​ളു​ടെ നി​ർ​മാ​ണ​വും വി​ല്പ​ന​യു​മാ​ണ് അ​വി​ണി​ശേ​രി കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​നി​ൽ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും ഖാ​ദി തു​ണി​യി​ൽ തീ​ർ​ത്ത പ​താ​ക​
ക​ളാ​ണ് ഇ​വി​ട​ത്തെ പ്ര​ധാ​ന
ആ​ക​ർ​ഷ​ണം.

കാ​റു​ക​ളി​ൽ സ്ഥാ​പി​ക്കാ​വു​ന്ന കൊ​ച്ചുപ​താ​ക​ക​ൾ മു​ത​ൽ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മു​ക​ളി​ൽ ഉ​യ​ർ​ത്താ​വു​ന്ന വ​ലി​യ പ​താ​ക​ക​ൾ വ​രെ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ക​ർ​ണാ​ട​ക​യി​ലെ ഹു​ബ്ലി​യി​ൽ നി​ന്നെ​ത്തി​ച്ച ആ​റ് അ​ടി നീ​ള​വും നാ​ല​ടി വീ​തി​യു​മു​ള്ള കൂ​റ്റ​ൻ പ​താ​ക​ക​ളും വി​ല്പ​ന​യ്ക്കു​ണ്ട്. 3,650 രൂ​പ​യാ​ണ് വി​ല. 69 - 46 സെ​ന്‍റി​മീ​റ്റ​ർ വ​രു​ന്ന പ​താ​ക​യ്ക്ക് 200 രൂ​പ, 105 - 70 സെ​ന്‍റി​മീ​റ്റ​ർ വ​ലി​പ്പം വ​രു​ന്ന​തി​ന് 350 രൂ​പ, 105 - 150 സെ​ന്‍റി​മീ​റ്റ​ർ വ​ലി​പ്പ​മു​ള്ള പ​താ​ക​യ്ക്ക് 650 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് നി​ര​ക്ക്. കാ​റി​ൽ വ​യ്ക്കു​ന്ന പ​താ​ക​യ്ക്ക് 140 മു​ത​ൽ 300 രൂ​പ വ​രെ​യാ​ണ് വി​ല​നി​ല​വാ​രം.

ഇ​ത്ത​വ​ണ 1500ൽ ​പ​രം ഖാ​ദി പ​താ​ക​ക​ളാ​ണ് അ​വി​ണി​ശേ​രി​യി​ൽ മാ​ത്രം തു​ന്നി​യെ​ടു​ത്ത​ത്. കേ​ര​ള ഖാ​ദി അ​സോ​സി​യേ​ഷ​നു കീ​ഴി​ലു​ള്ള കേ​ര​ള​ത്തി​ലെ ഉ​ട​നീ​ള​മു​ള്ള ഷോ​പ്പു​ക​ളി​ലേ​ക്കാ​ണ് ഇ​വ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഇ​രു​പ​ത്ത​ഞ്ചി​ലേ​റെ തൊ​ഴി​ലാ​ളി​ക​ളാ​ണ് പ​താ​ക നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള​തെ​ന്നും ഖാ​ദി​കേ​ന്ദ്രം റെ​ഡി​മെ​യ്ഡ് വി​ഭാ​ഗം യൂ​ണി​റ്റ് മാ​നേ​ജ​ർ ഇ.​ജെ. ജോ​ജോ പ​റ​ഞ്ഞു.

സ​ർ​ക്കാ​ർ -​ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ എ​ല്ലാ വ​ലി​പ്പ​ത്തി​ലു​മു​ള്ള പ​താ​ക​ക​ൾ വാ​ങ്ങാ​ൻ നി​ര​വ​ധി പേ​രാ​ണ് ദി​വ​സ​വും ഇ​വി​ടെ​യെ​ത്തു​ന്ന​ത്.

Tags : Nattuvishesham Districtnews From Avinissery

Recent News

Corehub Up