അതിരപ്പിള്ളി: പെരിങ്ങൽക്കുത്ത് ഗവ. എൽപി സ്കൂളിൽ കാട്ടാന ആക്രമണം. സ്കൂളിന്റെ പാചകപ്പുരയുടെ ജനൽ കാട്ടാന തകർത്തു.
പാചകപ്പുരയിലുണ്ടായ പാത്രങ്ങളും ഗ്യാസ് അടുപ്പും കാട്ടാന തകർത്തു. ഇന്നലെ പുലർച്ചെയാണ് കാട്ടാന സ്കൂളിൽ എത്തി ആക്രമണം നടത്തിയത്.
സ്കൂളിനു ചുറ്റും സൗരോർജവേലി ഉണ്ടെങ്കിലും പ്രവർത്തിക്കുന്നില്ലെന്നു പരാതിയുണ്ട്.