x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ അ​വ​സാ​നി​പ്പി​ച്ചു, സ്കൂ​ളു​ക​ളി​ൽ അ​ധ്യ​യ​നം തു​ട​ങ്ങി

വെബ് ഡെസ്ക്
Published: August 14, 2026 03:11 AM IST | Updated: August 14, 2026 03:11 AM IST

മ​ട​ങ്ങു​ന്ന​വ​ർ പ​ഞ്ചാ​യ​ത്തം​ഗം അ​ന്പി​ളി ശാ​മു​വേ​ലി​നു ന​ന്ദി പ​റ​യു​ന്നു.

തി​രു​വ​ല്ല: ര​ണ്ടാ​ഴ്ച​യോ​ളം നീ​ണ്ട ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ന​ലെ​യോ​ടെ പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ച്ചു. അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ൽനി​ന്നും പാ​ത​ക​ളി​ൽനി​ന്നും വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​ർ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി.
പ​ത്തു​ ദി​വ​സ​ത്തി​നു​ശേ​ഷം തി​രു​വ​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഇ​ന്ന​ലെ ക്ലാ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു. അ​വ​ധി​ക്കു​ശേ​ഷം കു​ട്ടി​ക​ൾ നേ​രേ എ​ത്തി​യ​ത് ഓ​ണ​പ്പ​രീ​ക്ഷ​യി​ലേ​ക്കാ​ണ്. പ്ര​ള​യം പ​ല​രു​ടെയും പാ​ഠ​പു​സ്ത​ക​ങ്ങ​ളും മ​റ്റും ന​ഷ്ട​പ്പെ​ടു​ത്തി​യി​രു​ന്നു. ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞ​തി​ന്‍റെ ക്ഷീ​ണ​വും പ​ഠ​നം മു​ട​ങ്ങി​യ​തി​ന്‍റെ ബു​ദ്ധി​മു​ട്ടു​മാ​യാ​ണ് കു​ട്ടി​ക​ൾ എ​ത്തി​യ​ത്. വെ​ള്ളം ക​യ​റി​യ സ്കൂ​ളു​ക​ളും ക്യാ​ന്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ച സ്കൂ​ളു​ക​ളു​മാ​ണ് വീ​ണ്ടും അ​ധ്യ​യ​ന​ത്തി​നാ​യി സ​ജ്ജ​മാ​യ​ത്.

ഉ​രു​ൾ​പൊ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടും വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു​മാ​യി ചെ​റി​യ ക്യാ​ന്പു​ക​ൾ ജി​ല്ല​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ട്. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​ർ വീ​ണ്ടു​മൊ​രു പ്ര​ള​യ​മു​ണ്ടാ​ക​രു​തേ​യെ​ന്ന പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് മ​ട​ങ്ങി​യ​ത്. ഇ​ത്ത​വ​ണ അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് വ​ലി​യ ഒ​രു വെ​ള്ള​പ്പൊ​ക്ക​ത്തെ നേ​രി​ടേ​ണ്ടി​വ​ന്ന​തെ​ന്ന് ദു​രി​ത​ബാ​ധി​ത​ർ പ​റ​ഞ്ഞു.

തി​രു​വ​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ക്യാ​ന്പാ​യി​രു​ന്ന നി​ര​ണം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ൽ ഇ​ന്ന​ലെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്പോ​ഴും മു​തി​ർ​ന്ന​വ​രും കു​ട്ടി​ക​ളുമ​ട​ക്കം 250 ആ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ക്യാ​മ്പി​ന്‍റെ ആ​ദ്യനാ​ളു​ക​ളി​ൽ ഇ​തി​ലും കൂ​ടു​ത​ൽ ആ​ളു​ക​ൾ ക്യാ​മ്പി​ലു​ണ്ടാ​യി​രു​ന്നു. കാ​ൻ​സ​ർ രോ​ഗി​ക​ൾ, മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ, ത​ള​ർ​ന്നുകി​ട​ക്കു​ന്ന​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ക്യാ​ന്പി​ൽ ക​ഴി​ഞ്ഞു. ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ​ജീ​വ​മാ​യ ഇ​ട​പെ​ട​ൽ എ​ല്ലാ​ ദി​വ​സ​വും ന​ട​ത്തി​യാ​ണ് ക്യാ​ന്പു​ക​ൾ മു​ന്നോ​ട്ടുകൊ​ണ്ടു​പോ​യ​ത്. അ​പ്പോ​ഴും പ​രാ​തി​ക​ൾ​ക്കും പ​രി​ഭ​വ​ങ്ങ​ൾ​ക്കും കു​റ​വു​ണ്ടാ​യ​തു​മി​ല്ല. നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ക്യാ​ന്പു​ക​ളി​ലും വ​നി​ത​ക​ള​ട​ക്ക​മു​ള്ള പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രു​ടെ സ്ഥി​ര സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ ക്യാ​ന്പ് അ​വ​സാ​നി​പ്പി​ക്കു​ന്പോ​ഴും മെം​ബ​ർ​മാ​ർ എ​ത്തി​യി​രു​ന്നു.

നി​ര​ണ​ത്തെ എ​ല്ലാ വാ​ർ​ഡു​ക​ളെ​യും പ്ര​ള​യം ബാ​ധി​ച്ചെ​ങ്കി​ലും എ​ട്ടു വാ​ർ​ഡി​ലെ​ ആ​ളു​ക​ൾ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ ക്യാ​ന്പി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്ക് നാ​ലു നേ​ര​ത്തെ വി​ഭ​വസ​മൃ​ദ്ധ​മാ​യ ഭ​ക്ഷ​ണം ന​ൽ​കാ​ൻ ഗ്രാ​മപ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ ശ്ര​ദ്ധ ചെ​ലു​ത്തി. ചി​ല ദി​വ​സ​ങ്ങ​ളി​ൽ വൈ​കു​ന്നേ​രം ക്യാ​മ്പ് വാ​സിക​ളു​ടെ മാ​ന​സി​കോല്ലാ​സ​ത്തി​നാ​യി ക​ലാ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​രു​ന്നു.
ഗ്രാ​മപ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ബി​ന്ദു ജെ. ​വൈ​ക്ക​ത്തു​ശേ​രി, അ​ല​ക്സ് പു​ത്തു​പ്പ​ള്ളി​ൽ, എം.​ബി. അ​നീ​ഷ് എ​ന്നി​വ​ർ നി​ര​ണ​ത്തെ ക്യാ​ന്പി​ൽ രാ​പ​ക​ലു​ണ്ടാ​യി​രു​ന്നു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, വ​ർ​ഗീ​സ് മാ​മ്മ​ൻ എം​എ​ൽ​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഈ​പ്പ​ൻ കു​ര്യ​ൻ, ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി ഈ​പ്പ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സാം ​ഈ​പ്പ​ൻ എ​ന്നി​വ​ർ ക്യാ​മ്പി​ലെ​ത്തി നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up