പ്രതീകാത്മക ചിത്രം
ചിറ്റൂർ: കനത്ത മഴയിലും കാറ്റിലും നിയന്ത്രണംവിട്ട കാറിടിച്ച് ഒരു കാർ, രണ്ട് ഓട്ടോറിക്ഷകൾക്കു കേടുപാടുകൾ. ഇന്നലെ വൈകുന്നേരം അഞ്ചിന് വിളയോടിയിലാണ് അപകടം. കാറിലുണ്ടായിരുന്ന ഒരാളെ പരിക്കുകളോടെ കരുണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ എൻജിൻ താഴേയ്ക്കിറങ്ങി. അപകടത്തിൽപ്പെട്ട വാഹനങ്ങൾ മീനാക്ഷിപുരം പോലീസെത്തി റോഡരികിലേക്കു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
Tags : Nattuvishesham DistrictNews DeepikaNews