അവന്തിക
പത്തനംതിട്ട: പിഞ്ചുബാലിക വൈദ്യുതാഘാതമേറ്റു മരിച്ചു. റാന്നി വയലത്തല ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന ബിനോയിയുടെ മകൾ അവന്തിക (മൂന്ന്) യാണ് മരിച്ചത്. കുട്ടിയെ ഉടൻ തന്നെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അവന്തികയുടെ മാതൃഗൃഹത്തിൽവച്ചാണ് സംഭവം. കുഞ്ഞിനെ അങ്കണവാടിയിൽ വിടാൻ ഒരുക്കിശേഷം അമ്മ സാന്ദ്ര കുളിക്കുകയായിരുന്നു. തിരിച്ചുവന്നപ്പോള്‍ നിലത്ത് വീണു കിടക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടത്. കുഞ്ഞിനെ തൊട്ട അമ്മയ്ക്കും വൈദ്യുതാഘാതം ഏറ്റു. കട്ടിലിൽ വച്ചിരുന്ന എക്സ്റ്റൻഷൻ ബോർഡിൽ നിന്നുള്ള കേബിളിൽ നിന്നാകാം വൈദ്യുതാഘാതം ഏറ്റതെന്ന് സംശയിക്കുന്നു.
Tags : girl dies Nattuvishesham DistrictNews