x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെടുമങ്ങാട്ട് ക​ഞ്ചാ​വു​മാ​യി മൂ​ന്നു​ യുവാക്കൾ പി​ടി​യി​ൽ


Published: June 11, 2026 07:09 AM IST | Updated: June 11, 2026 07:09 AM IST

നെ​ടു​മ​ങ്ങാ​ട്: ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ഹ​സ്യ വി​വ​രം കി​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് തോ​ട്ടു​മു​ക്കി​ൽ​നി​ന്നും 1.095 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് പാ​ണോ​ട് കി​ഴ​ക്കും​ക​ര തോ​ട്ടു​മു​ക്ക് നൗ​ഫ​ൽ (27), ക​രി​പ്പൂ​ർ പു​ലി​പ്പാ​റ ന​രി​ച്ചി​ലോ​ട് എ.​ആ​ർ. മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് റാ​ഷി​ദ് (26), ക​ര​കു​ളം അ​യ​ണി​ക്കാ​ട് വ​ട​ക്കേ​വി​ള നി​ല​ക്ക​ൽ വീ​ട്ടി​ൽ ശ​ര​ത് ( 22) എ​ന്നി​വ​രെ​യാ​ണു അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​ലീ​സി​നെ​ക്ക​ണ്ട് കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ഞ്ചാ​വ് അ​ട​ങ്ങി​യ ക​വ​ർ കാ​ട്ടി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ളെ പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നെ​ടു​മ​ങ്ങാ​ട് എ​സ്ഐ അ​ഭി​ജി​ത്ത്, എ​എ​സ്ഐ സി.​ബി​ജു, സി​പി​ഒ അ​നു​പം​ജി​ത്, ഷാ​ഡോ ടീം ​എ​എ​സ്ഐ സ​തി, അ​നൂ​പ്, സി​പി​ഒ മാ​രാ​യ അ​ഖി​ൽ, ഉ​മേ​ഷ്‌ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up