x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ജ​റ്റ് നാ​ളെ;തൃ​ശൂ​ർ ജി​ല്ല​യ്ക്ക് ആ​വ​ശ്യ​ങ്ങ​ളേ​റെ


Published: June 18, 2026 02:24 AM IST | Updated: June 18, 2026 02:24 AM IST

തൃ​ശൂ​ർ: സം​സ്ഥാ​ന ബ​ജ​റ്റ് നാ​ളെ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ തൃ​ശൂ​രി​നു വീ​ണ്ടും പ്ര​തീ​ക്ഷ. ഏ​റ്റ​വു​മൊ​ടു​വി​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലും കോ​ടി​ക​ളു​ടെ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡ് അ​ട​ക്കം ചെ​ളി​ക്കു​ഴി​യാ​യി തു​ട​രു​ക​യാ​ണ്. വ​ലി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ​ക്കു പ​ക​രം അ​ടി​സ്ഥാ​ന​സൗ​ക​ര്യം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ടൂ​റി​സം, പ്രാ​ദേ​ശി​ക​ഭ​ര​ണം എ​ന്നി​വ​യ്ക്ക് പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​ണ്ട്.
‌സു​രേ​ഷ് ഗോ​പി കേ​ന്ദ്ര​മ​ന്ത്രി​യാ​യി​ട്ടും ജി​ല്ല​യ്ക്ക് എ​ടു​ത്തു​പ​റ​യ​ത്ത​ക്ക ഗു​ണ​മി​ല്ല. ക​ഴി​ഞ്ഞ കേ​ന്ദ്ര ബ​ജ​റ്റി​ലും ജി​ല്ല​യ്ക്ക് അ​വ​ഗ​ണ​ന ത​ന്നെ​യാ​യി​രു​ന്നു.

പ​ണം​കാ​ത്ത് പ​ണി​ക​ൾ

തൃ​ശൂ​ർ മ​ണ്ഡ​ലം: പ​ടി​ഞ്ഞാ​റേ​കോ​ട്ട ജം​ഗ്ഷ​ൻ എ​ല​വേ​റ്റ​ഡ് ഹൈ​വേ, പു​ഴ​യ്ക്ക​ൽ മൊ​ബി​ലി​റ്റി ഹ​ബ്, കി​ഴ​ക്കേ​കോ​ട്ട ജം​ഗ്ഷ​ൻ വി​ക​സ​നം, എം​ജി റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം, കെ​എ​സ്ആ​ർ​ടി​സി പു​ന​ർ​നി​ർ​മാ​ണം, കൊ​ടു​ങ്ങ​ല്ലൂ​ർ-​ഷൊ​ർ​ണൂ​ർ റോ​ഡി​ലെ ഡ്രെ​യി​നേ​ജ് പു​ന​ർ​നി​ർ​മാ​ണം, തൃ​ശൂ​ർ-​മ​ണ്ണു​ത്തി പാ​ത​യി​ലെ മോ​ഡ​ൽ റോ​ഡ്, വ​ടൂ​ക്ക​ര റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജ്, കെ​എ​സ്ആ​ർ​ടി​സി-​റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഫൂ​ട്ട്ഓ​വ​ർ​ബ്രി​ഡ്ജ് എ​ന്നി​വ​യ്ക്കു ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ പ​ണം അ​നു​വ​ദി​ച്ചെ​ങ്കി​ലും ക​ട​ലാ​സി​ലാ​ണ്.
ഇ​രി​ങ്ങാ​ല​ക്കു​ട: എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഹ​ബ്ബി​ന്‍റെ ര​ണ്ടാം​ഘ​ട്ടം, ന​ട​വ​ര​ന്പ് ഗ​വ. സ്കൂ​ൾ, ഇ​രി​ങ്ങാ​ല​ക്കു​ട ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ൾ എ​ന്നി​വ​യു​ടെ പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ, ഇ​രി​ങ്ങാ​ല​ക്കു​ട വെ​റ്റ​റി​ന​റി ആ​ശു​പ​ത്രി ന​വീ​ക​ര​ണം, സി. ​അ​ച്യു​ത​മേ​നോ​ൻ - പി.​കെ. ചാ​ത്ത​ൻ മാ​സ്റ്റ​ർ എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള സ്മാ​ര​ക​മ​ന്ദി​രം.

കു​ന്നം​കു​ളം: ഗ​വ. ബോ​യ്സ് സ്കൂ​ളി​ലെ സ്പോ​ർ​ട്സ് ഡി​വി​ഷ​നെ പൂ​ർ​ണ റ​സി​ഡ​ൻ​ഷ്യ​ൽ സ്പോ​ർ​ട്സ് സ്കൂ​ളാ​ക്ക​ൽ, വി​ദ്യാ​ഭ്യാ​സ​കെ​ട്ടി​ട​ങ്ങ​ൾ, ജ​ല​സേ​ച​ന ബ​ണ്ട് ന​വീ​ക​ര​ണം, റോ​ഡ് വി​ക​സ​നം, പു​തി​യ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്, ചെ​റി​യ പാ​ല​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള്ള ഫ​ണ്ട്.

ക​യ്പ​മം​ഗ​ലം: പ്രാ​ദേ​ശി​ക സോ​ളാ​ർ ഊ​ർ​ജ പ​ദ്ധ​തി​ക​ൾ, സ്കൂ​ൾ-​അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ങ്ങ​ൾ, റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള്ള തു​ക, മു​ന​യ്ക്ക​ൽ ബീ​ച്ചി​ലെ ടൂ​റി​സം വി​ക​സ​ന​ത്തി​നു​ള്ള വി​ഹി​തം, ടെ​ട്രാ​പോ​ഡു​ക​ളും ജി​യോ​ട്യൂ​ബു​ക​ളും ഉ​പ​യോ​ഗി​ച്ചു വ​ൻ​തോ​തി​ലു​ള്ള തീ​ര​ദേ​ശ​സം​ര​ക്ഷ​ണം.

ചാ​ല​ക്കു​ടി: അ​തി​ര​പ്പി​ള്ളി-​വാ​ഴ​ച്ചാ​ൽ ടൂ​റി​സം വി​ക​സ​നം, ചാ​ല​ക്കു​ടി പു​ഴ സം​ര​ക്ഷ​ണം, താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൗ​ക​ര്യ​ങ്ങ​ൾ.

കൊ​ടു​ങ്ങ​ല്ലൂ​ർ: മു​നി​സി​പ്പ​ൽ കു​ടി​വെ​ള്ള പ​ദ്ധ​തി, അ​ന്ന​മ​ന​ട പാ​ളി​പ്പു​ഴ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​നു​മു​ള്ള വി​ഹി​തം. മ​ണ്ഡ​ല​ത്തി​ലെ ന​ദീ​തീ​ര​സം​ര​ക്ഷ​ണം, സ​യ​ൻ​സ് പാ​ർ​ക്ക് വി​പു​ലീ​ക​ര​ണം, ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി​ക​ൾ.

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ന​ഗ​രി​യു​ടെ വി​ക​സ​ന​ത്തി​നു പ​രി​ഗ​ണ​ന​യു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

കാ​ലി​ട​റി ക​ലാ​കേ​ന്ദ്ര​ങ്ങ​ൾ

ക​ഴി​ഞ്ഞ ബ​ജ​റ്റു​ക​ളി​ൽ അ​ക്കാ​ദി​ക​ൾ​ക്കും ക​ലാ​മ​ണ്ഡ​ല​ത്തി​നും കോ​ടി​ക​ൾ വ​ക​യി​രു​ത്തി​യെ​ങ്കി​ലും സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​നാ​ത്ത സ്ഥി​തി​യാ​ണ്. ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ഇ​ട​യ്ക്കി​ടെ ശ​ന്പ​ളം മു​ട​ങ്ങി​യ​തും സാം​സ്കാ​രി​ക അ​ക്കാ​ദ​മി​ക​ൾ ത​ന​തു​ഫ​ണ്ട് ക​ണ്ടെ​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മൊ​ക്കെ പ്ര​ഖ്യാ​പ​ന​ങ്ങ​ളെ പി​ന്നോ​ട്ട​ടി​ച്ചു. ശ​ന്പ​ള​ത്തി​നും ചെ​ല​വി​നും പ​ണ​മി​ല്ലാ​തെ സം​ഗീ​ത, നാ​ട​ക, ല​ളി​ത​ക​ല അ​ക്കാ​ദ​മി​ക​ൾ വീ​ർ​പ്പു​മു​ട്ടു​ന്ന​തി​നു ബ​ജ​റ്റി​ൽ പ​രി​ഹാ​ര​മു​ണ്ടാ​കു​മോ​യെ​ന്നും ഉ​റ്റു​നോ​ക്കു​ന്നു.

Tags : Thrissur Nattuvishesham District News

Recent News

Corehub Up