x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തുരുത്തി പള്ളി പാരിഷ് ഹാൾ ഉദ്ഘാടനം ചെയ്തു

വെബ് ഡെസ്ക്
Published: September 22, 2026 12:25 AM IST | Updated: September 22, 2026 12:25 AM IST

തു​രു​ത്തി​യി​ല്‍ ന​വീ​ക​രി​ച്ച മാ​താ പാ​രിഷ് ഹാ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം

തു​രു​ത്തി: തു​രു​ത്തി മ​ര്‍​ത്ത്മ​റി​യം ഫൊ​റോ​ന പ​ള്ളി​യു​ടെ മാ​താ പാ​രിഷ് ഹാ​ള്‍ (എസി) ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ വെ​ഞ്ച​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ആ​ത്മീ​യ​ത മു​റു​കെ​പ്പി​ടി​ച്ച് നാ​ടി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി പു​തി​യ ലോ​കം സൃ​ഷ്ടി​ക്കാ​ന്‍ നാം ​ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പ​റ​ഞ്ഞു.

പാ​രിഷ് ഹാ​ള്‍ വെ​ഞ്ച​രി​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു ക​രു​ത​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ട​വ​ക​യി​ല്‍ ഭ​വ​ന​ത്തി​നാ​യി കൈ​മാ​റു​ന്ന ഭ​വ​ന​ത്തിന്‍റെ താ​ക്കോ​ല്‍​ദാ​ന​വും ന​ട​ത്തി. ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ശ്വാ​സ​മൂ​ല്യ​ങ്ങ​ളെ മു​റു​കെ​പ്പി​ടി​ച്ച് ഐ​ക്യ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ച്ചാ​ല്‍ അ​താ​ത് പ്ര​ദേ​ശ​ത്തി​ന് പു​തി​യ ഉ​ണ​ര്‍​വുണ്ടാ കുമെന്ന് അ​ദ്ദേ​ഹം ഓ​ര്‍​മിപ്പി​ച്ചു. വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ല്‍, അ​തി​രൂപ​താ വി​കാ​രി ജ​ന​റാ​ള്‍ മോൺ. ​ആ​ന്‍റണി എ​ത്ത​യ്ക്കാ​ട്ട്, വി​നു ജോ​ബ് എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ്, മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ ടോ​മി, വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വീ​ണാ പി. ​ദി​ലീ​പ്, മെം​ബ​ര്‍​മാ​രാ​യ ജോ​സ് ആ​ല​ഞ്ചേ​രി, ടി.​ഡി. സ​ജ​പ്പ​ന്‍, ബി​ജോ മം​ഗ​ല​ത്ത്, ഷീ​ലാ തോ​മ​സ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സോ​ണി മാ​ത്യു പാ​ലാ​ത്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വി​കാ​രി ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ല്‍, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ടോ​ണി പു​തു​വീ​ട്ടി​ല്‍​ക്ക​ളം, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സോ​ണി മാ​ത്യു പാ​ലാ​ത്ര, കൈ​ക്കാ​രന്മാരായ സ​ണ്ണി​ച്ച​ന്‍ കു​ന്ന​ത്ത്, ജോ​യി പാ​ല​ത്തു​ങ്ക​ല്‍, ജോ​മി കാ​ട്ട​ടി, പാ​രിഷ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ജി​തി​ന്‍ നെ​ടും​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

1200 പേ​രെ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യു​ന്ന വി​ശാ​ല​മാ​യ ഹാ​ള്‍, 800 പേ​ര്‍​ക്ക് ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സൗ​ക​ര്യം, ആ​ധു​നി​ക കി​ച്ച​ൺ സൗ​ക​ര്യം, അ​തി​വി​ശാ​ല​മാ​യ കാ​ര്‍ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യം എ​ന്നി​വ​യാ​ണ് ന​വീ​ക​രി​ച്ച എയർ കണ്ടീഷൻഡ് മാ​താ പാ​രീ​ഷ് ഹാ​ളി​ന്‍റെ പ്ര​ത്യേ​ക​ത​ക​ള്‍.

Tags : Nattuvishesham Districtnews Deepikanews Hall Inaugurated

Recent News

Corehub Up