കോട്ടയം ബേക്കര്‍ ജംഗ്ഷനിലെ ഫുട്പാത്തിലെ ടൈലുകള്‍ ഇളകി മാറിയ നിലയിൽ. - ദീപിക.
കോട്ടയം: ബേക്കര്‍ ജംഗ്ഷനിലെ നടപ്പാതയിലെ ടൈലുകള്‍ ഇളകിമാറി കിടക്കുന്നതിനാൽ കാൽനട യാത്രക്കാർ ദുരിതത്തിൽ. ജംഗ്ഷനിലെ സ്വകാര്യ മാളിനു മുന്നില്‍നിന്നും സിഎംഎസ് കോളജിലേക്കു പോകുന്ന നടപ്പാതയിലെ ടൈലുകളാണ് തകർന്നത്. ദിവസവും വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പോകുന്ന നടപ്പാതയാണിത്.
നടപ്പാതയിലെ ടൈലുകൾക്കടിയിലെ മണ്ണ് ഒലിച്ചു പോയതോടെയാണ് ഇവ ഇളകി താഴ്ന്നത്. പ്രായമായവർ ഉൾപ്പടെ വീഴാൻ സാധ്യതയുള്ള നിലയിലാണ് നടപ്പാതയുടെ അവസ്ഥ. അടിയന്തരമായി ഇളകിയ ടൈലുകള്‍ എടുത്തുമാറ്റി നടപ്പാത സഞ്ചാരയോഗ്യമാക്കണമെന്നാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും ആവശ്യം.
Tags : Local News Nattuvishesham Kottayam