x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​എ​സ്എ​സ് ദി​നാ​ച​ര​ണം- തൂ​ഫാ​ന്‍ മെ​ഗാ വാ​ക്ക​ത്ത​ണു​മാ​യി സ്‌​കൂ​ളു​ക​ള്‍

വെബ് ഡെസ്ക്
Published: September 24, 2026 10:37 PM IST | Updated: September 24, 2026 10:37 PM IST

പാ​ലാ സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ത്തി​യ മെ​ഗാ വാ​ക്ക​ത്ത​ണ്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ഷി​ബ ജ​യിം​സ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യു​ന്നു.

പാ​ലാ: നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലാ സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ തൂ​ഫാ​ന്‍ ല​ഹ​രി​വി​രു​ദ്ധ ജ​ന​കീ​യ കാ​മ്പ​യി​ന് പൂ​ര്‍​ണ ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് സ​ജ്ജ​രാ​യ എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​രെ തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജീ​സ മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു.

സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍ പി.​സി. ധ​നു​രാ​ജ്, ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശം ന​ല്‍​കി. തു​ട​ര്‍​ന്ന് കു​ട്ടി​ക​ള്‍ ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു. ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും ന​ട​ന്നു. സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ർ ജീ​സ മ​രി​യ, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ആ​മി​ന പി. ​മാ​ത്യു, അ​ധ്യാ​പ​ക​ര്‍, പി​ടി​എ ഭാ​ര​വാ​ഹി​ക​ള്‍, വോ​ള​ന്‍റി​യ​ര്‍ ലീ​ഡ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ല്‍​കി.

പാ​ലാ: എ​ൻ​എ​സ്എ​സ് സ്ഥാ​പ​ക​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ലാ സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ തൂ​ഫാ​ൻ മെ​ഗാ വാ​ക്ക​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ലീ​ന സ​ണ്ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​എം. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍​സി​സി ഓ​ഫി​സ​ര്‍ ജി​ന്‍​സ് ജോ​ര്‍​ജ് വാ​ക്ക​ത്ത​ണ്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. പ്രി​ന്‍​സി​പ്പ​ൽ ഫാ. ​റെ​ജി​മോ​ന്‍ സ്‌​ക​റി​യ, ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​ജോ​യി ജോ​സ​ഫ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫിസ​ര്‍ പേ​ള്‍ ആ​നി സെ​ന്‍, റോ​വ​ര്‍ ലീ​ഡ​ര്‍ നോ​ബി ഡൊ​മി​നി​ക്, റേ​ഞ്ച​ര്‍ ലീ​ഡ​ര്‍ അ​നീ​റ്റ അ​ല​ക്‌​സ്, പ​വ​ര്‍ ബ്രി​ഗേ​ഡ് ഓ​ഫി​സ​ര്‍ സി​സ്റ്റ​ര്‍ ജെ​യ്സി ജോ​ണ്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. മെ​ഗാ വാ​ക്ക​ത്ത​ണി​ന് മു​ന്നോ​ടി​യാ​യി സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്‌​സി​നെ തൂ​ഫാ​ന്‍ ക​മാ​ന്‍​ഡോ​സാ​യി പ്ര​ഖ്യാ​പി​ച്ചു.

പൂ​ഞ്ഞാ​ർ: എ​സ്‌​എം​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കി. പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പൂ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ബ്ര​ഹ്‌​മ​ണ്യ​ൻ പു​ത്ത​ൻ​കൈ​പ്പു​ഴ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, രാ‌​ഷ്‌​ട്രീ​യ​പാ​ർ​ട്ടി-​സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, എ​ടി​എം വാ​യ​ന​ശാ​ലാ പ്ര​തി​നി​ധി​ക​ൾ, ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ, വ്യാ​പാ​രി​ക​ൾ തു​ട​ങ്ങി​യ​വ​ർ വി​ദ്യാ​ർ​ഥിക​ളോ​ടൊ​പ്പം പ​ങ്കു ചേ​ർ​ന്നു.

ഈ​രാ​റ്റു​പേ​ട്ട ജ​ന​മൈ​ത്രി പൊലി​സ് സി​ആ​ർ​ഒ ബി​നോ​യ് തോ​മ​സ്, ഈ​രാ​റ്റു​പേ​ട്ട എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫിസ​ർ ജ​സ്റ്റി​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ കു​ട്ടി​ക​ൾ​ക്ക് തൂ​ഫാ​ൻ സം​ബ​ന്ധി​ച്ച സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റി. കു​ട്ടി​ക​ളെ തൂ​ഫാ​ൻ ക​മാ​ൻ​ഡോ​ക​ളാ​യി അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് ക്യാ​പ് അ​ണി​യി​ച്ചു. എ​ൻ​എ​സ്എ​സ് ലീ​ഡ​ർ പ്ര​തി​ജ്ഞ ചൊ ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ർ​ന്ന് വോ​ള​ന്‍റി​യേ​ഴ്സ് ല​ഹ​രി​വി​രു​ദ്ധ നൃ​ത്താ​വ​ത​ര​ണ​വും ന​ട​ത്തി. പ്രി​ൻ​സി​പ്പ​ൽ ആ​ർ. ജ​യ​ശ്രീ, എ​ൻ​എ​സ്എ​സ് ക്ല​സ്റ്റ​ർ ക​ൺ​വീ​ന​ർ സി​ന്ധു ജി. ​നാ​യ​ർ, സ്കൂ​ൾ പ്രോ​ഗ്രാം ഓ​ഫിസ​ർ​മാ​രാ​യ വെ​ങ്കി​ടേ​ഷ് വ​ർ​മ, അ​ശ്വ​തി ബി. ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . തു​ട​ർ​ന്ന് എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്സി​നെ അ​ണി​നി​ര​ത്തി മെ​ഗാ വാ​ക്ക​ത്ത​ൺ സം​ഘ​ടി​പ്പി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Toofan

Recent News

Corehub Up