ചങ്ങനാശേരി: ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിവസിക്കുന്ന പായിപ്പാട്ട് തൂഫാന് ഓപ്പറേഷന് റാലിയും സമ്മേളനവും 28ന് നടക്കും. അന്ന് രാവിലെ 11ന് നടക്കുന്ന സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കും.
ചങ്ങനാശേരി നഗരസഭയുടെയും പായിപ്പാട്, മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട് പഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനവും റാലിയും സംഘടിപ്പിക്കുന്നത്.
രാസലഹരിയുള്പ്പെടുന്ന മയക്കുമരുന്നു വില്‍പ്പനക്കാരെയും ഇടനിലക്കാരെയും അടിച്ചമര്‍ത്തുന്നതിനും ലഹരി ഉപയോഗിക്കുന്നവരെ ബോധവത്ക്കരിക്കുന്നതിനും വേണ്ടിയാണ് റാലിയും സമ്മേളവനും സംഘടിപ്പിച്ചിരിക്കുന്നത്.
വിനു ജോബ് എംഎല്‍എ ചെയര്‍മാനായി നഗരസഭാ ചെയര്മാന്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, കണ്വീനര്മാര്എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടിക്കുള്ള നടപടി ക്രമങ്ങള്‍ ഏകോപിപ്പിച്ചുവരികയാണ്.വിവിധ കോളജുകള്‍, സ്കൂളുകള്‍, ഇതര സ്ഥാപനങ്ങള്‍ തുടങ്ങിയവരും പൊതുജനങ്ങളും റാലിയിലും സമ്മേളനത്തിലും പങ്കാളികളാകും.