x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൂ​റി​സം​വ​കു​പ്പും ഉ​ദ്യോ​ഗ​സ്ഥ​രും അ​ധ​മ​രാ​ഷ്ട്രീ​യം ക​ളി​ച്ചു: സു​രേ​ഷ് ഗോ​പി

വെബ് ഡെസ്ക്
Published: August 19, 2026 02:48 AM IST | Updated: August 19, 2026 02:48 AM IST

സാ​ന്പ​ത്തി​ക​സ​ഹാ​യം കേന്ദ്രമന്ത്രി സുരേഷ് ഗോപി കൈമാറുന്നു.

തൃ​ശൂ​ർ: പു​ലി​ക്ക​ളി​സം​ഘ​ങ്ങ​ൾ​ക്കു ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ ടൂ​റി​സം സെ​ക്ര​ട്ട​റി​ക്കും മു​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്കു​മെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. ചെ​യ്യാ​ത്ത തെ​റ്റി​നു രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ൽ അ​ധ​മ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്നു സു​രേ​ഷ് ഗോ​പി ആ​രോ​പി​ച്ചു. പു​ലി​ക്ക​ളി സം​ഘ​ങ്ങ​ൾ​ക്കു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക​സ​ഹാ​യ​മാ​യ 24 ല​ക്ഷം രൂ​പ വി​ത​ര​ണം ചെ​യ്യു​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു വി​മ​ർ​ശ​നം.

ത​നി​ക്കു വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും കേ​ന്ദ്ര ടൂ​റി​സം​വ​കു​പ്പി​ന്‍റെ ഫ​ണ്ട് ല​ഭി​ച്ചി​ട്ടും പ​രി​പാ​ടി​ക​ളി​ൽ ഇ​ൻ​ക്രെ​ഡി​ബി​ൾ ഇ​ന്ത്യ ലോ​ഗോ വ​യ്ക്കാ​ത്ത​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രും അ​ന്ന​ത്തെ ജി​ല്ലാ ക​ള​ക്ട​റു​മാ​ണു വീ​ഴ്ച വ​രു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ടൂ​റി​സം സെ​ക്ര​ട്ട​റി ബി​ജു​വി​നെ 25 ത​വ​ണ​യെ​ങ്കി​ലും വി​ളി​ച്ചി​രു​ന്നു. എ​ന്നി​ട്ടും ഫ​യ​ൽ നീ​ങ്ങാ​ത്ത​തി​നു​പി​ന്നി​ൽ രാ​ഷ്ട്രീ​യം ഉ​ണ്ട്. ചെ​യ്യാ​ത്ത തെ​റ്റി​ന്‍റെ പേ​രി​ൽ ചി​ല​ർ രാ​ഷ്ട്രീ​യ​ലാ​ഭ​ത്തി​നാ​യി കു​പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​ർ പ​ശ്ചാ​ത്ത​പി​ക്കേ​ണ്ടി​വരും. തൃ​ശൂ​രി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യും സം​സ്ഥാ​ന മ​ന്ത്രി​യു​മാ​യ വ്യ​ക്തി​യാ​ണ് ഇ​തി​നു കു​ട​പി​ടി​ച്ച​തെ​ന്നും വി​മ​ർ​ശി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച ഏ​റ്റു​പ​റ​ഞ്ഞ് രേ​ഖാ​മൂ​ലം ന​ൽ​കി​യ ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ത്ര​മാ​ണു താ​ൻ അ​ടു​ത്ത ഫ​യ​ലി​ൽ ഒ​പ്പി​ട്ട​തെ​ന്നു സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി.

ഈ ​വ​ർ​ഷ​വും പു​ലി​ക്ക​ളി​ക്കാ​യി കേ​ന്ദ്ര ടൂ​റി​സം​വ​കു​പ്പി​ൽ​നി​ന്ന് 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​മെ​ന്നും ഭാ​വി​യി​ൽ ഇ​ത് 50 ല​ക്ഷ​മാ​യി ഉ​യ​ർ​ത്താ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​തി​ന്‍റെ പേ​രി​ൽ ആ​രും ത​നി​ക്ക് വോ​ട്ട് ചെ​യ്യേ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Tourism Department NattuVishasham DistrictNews

Recent News

Corehub Up