ജലമേളയുടെ ട്രാക്ക് ആൻഡ് ഹീറ്റ്സ് നറുക്കെടുപ്പ് ആർഡിഒ ജെ. മോബി നിർവഹിക്കുന്നു.
ആലപ്പുഴ: പുന്നമടക്കായലില്‍ 22ന് നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ട്രാക്കും ഹീറ്റ്സും നിശ്ചയിച്ചു. വൈഎംസിഎ ഹാളില്‍ നടന്ന നറുക്കെടുപ്പ് ചടങ്ങ് നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സെക്രട്ടറിയായ ആർഡിഒ ജെ. മോബി ഉദ്ഘാടനം ചെയ്തു. 22 ചുണ്ടന് വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനുള്ളത്.
ഫേസ് പെയിന്റിംഗ് മത്സരം ഇന്ന്
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ പ്രചാരണാര്‍ഥം ഹയര്‍സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഫേസ് പെയിന്റിംഗ് മത്സരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബീച്ചിൽ നടക്കും. പ്രമുഖ ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്യും.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ അധ്യക്ഷത വഹിക്കും. ജില്ല കളക്ടർ ഷാജി വി. നായർ, നഗരസഭ ചെയർപെഴ്സൺ മോളി ജേക്കബ് എന്നിവർ പങ്കെടുക്കും.
Tags : Nattuvishesham Districtnews Track and heats