x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലി​ക്കു​ഴി​യി​ല്‍ വെ​ള്ള​ക്കെ​ട്ട് ഗ​താ​ഗ​തം സ്തംഭിച്ചു


Published: November 19, 2025 06:34 AM IST | Updated: November 19, 2025 06:34 AM IST

കോ​ത​മം​ഗ​ലം: ക​ന​ത്ത​മ​ഴ​യി​ല്‍ നെ​ല്ലി​ക്കു​ഴി ടൗ​ണി​ല്‍ ഉ​ണ്ടാ​യ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ചു.


കോ​ത​മം​ഗ​ലം- പെ​രു​മ്പാ​വൂ​ര്‍ റോ​ഡി​ൽ നെ​ല്ലി​ക്കു​ഴി​യി​ല്‍ ഇ​ന്ന​ലെ വൈ​കി​ട്ട് പെ​യ്ത മ​ഴ​യി​ലാ​ണ് റോ​ഡ് തോ​ടാ​യ​ത്. റോ​ഡി​ന് ഇ​രു​വ​ശ​ത്തെ​യും ഓ​ട​ക​ള്‍ മാ​ലി​ന്യം നി​റ​ഞ്ഞ് അ​ട​ഞ്ഞ​താ​ണ് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു.


വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കു​മ്പോ​ഴു​ണ്ടാ​കു​ന്ന ഓ​ള​ത്തി​ല്‍ നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍ ഓ​ട്ടം നി​ല​ച്ച് വെ​ള്ള​ത്തി​ലാ​യി. കോ​ടി​ക​ള്‍ മു​ട​ക്കി വീ​തി​കൂ​ട്ടി ന​വീ​ക​രി​ച്ച ഓ​ട​യി​ല്‍ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ന്നാ​ണ് ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട​ത്. ടൗ​ണി​ല്‍ 200 മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് പെ​യ്ത്ത് വെ​ള്ളം മു​ഴു​വ​ന്‍ റോ​ഡി​ലാ​യ​തോ​ടെ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം ടൗ​ണി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു.


മ​ഴ മാ​റി കു​റെ നേ​രം പി​ന്നി​ട്ടാ​ണ് വെ​ള്ളം ഇ​റ​ങ്ങി പൂ​ര്‍​വ​സ്ഥി​തി​യി​ലാ​യ​ത്. കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലും ക​ഴി​ഞ്ഞ ദി​വ​സം സ​മാ​ന രീ​തി​യി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യി.


കൊച്ചിയിലും വെള്ളക്കെട്ട്


കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യി പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ കൊ​ച്ചി ന​ഗ​രം വെ​ള്ള​ക്കെ​ട്ടി​ലാ​യി. ഇ​തേ​തു​ട​ര്‍​ന്ന് ന​ഗ​ര​ത്തി​ല്‍ വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​പ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കി​ട്ട് 5.30 ഓ​ടെ ആ​രം​ഭി​ച്ച മ​ഴ രാ​ത്രി എ​ട്ട് വ​രെ നീ​ണ്ടു നി​ന്നു. എം​ജി റോ​ഡ്, ക​ലൂ​ര്‍, കെ​എ​സ്ആ​ര്‍​ടി​സി, ക​ട​വ​ന്ത്ര, പ​ന​മ്പി​ള്ളി ന​ഗ​ര്‍, ക​ലാ​ഭ​വ​ൻ റോ​ഡ്, മേ​ന​ക, ചി​റ്റൂ​ർ റോ​ഡ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളെ​ല്ലാം വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ഇ​ട​റോ​ഡു​ക​ളി​ലും വെ​ള്ളം നി​റ​ഞ്ഞു. ക​ന​ത്ത മ​ഴ​യും വെ​ള്ള​ക്കെ​ട്ടും മൂ​ലം വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ന​ഗ​ര​ത്തി​ല്‍ രൂ​പ​പ്പെ​ട്ട​ത്. എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ലും ക​ലൂ​ര്‍, പാ​ലാ​രി​വ​ട്ടം, എം​ജി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.


ഫോ​ർ​ട്ടു​കൊ​ച്ചി: അ​പ്ര​തീ​ക്ഷി​ത മ​ഴ​യി​ൽ പ​ശ്ചി​മ​കൊ​ച്ചി​യും വെ​ള്ള​ക്കെ​ട്ടി​ലാ​യി. റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​കി ന​ട​ന്ന​ത് കാ​ൽ ന​ട​യാ​ത്ര​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ഴ്ത്തി. വെ​ള്ള​ക്കെ​ട്ടി​ല​ക​പ്പെ​ട്ട് ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​രും വ​ല​ഞ്ഞു.


മ​ട്ടാ​ഞ്ചേ​രി, ച​ക്കാ​മാ​ടം, വെ​ളി, പ​ട്ടാ​ളം, കൂ​വ​പ്പാ​ടം, ചു​ള്ളി​ക്ക​ൽ, സ്റ്റാ​ച്യൂ റോ​ഡ്, കേ​മ്പേ​രി, തോപ്പും​പ​ടി, വാ​ല്ലൂ​മേ​ൽ തു​ട​ങ്ങി ഒ​ട്ടേ​റെ മേ​ഖ​ല​ക​ൾ വെ​ള്ള​ത്തി​ലാ​യി.

Tags : local nattuvishesham Nellikuzhi

Recent News

Corehub Up