x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​ന്പൂ​രി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം; വലഞ്ഞ് ജനം

വെബ് ഡെസ്ക്
Published: August 18, 2026 12:57 AM IST | Updated: August 18, 2026 12:57 AM IST

നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്ന് ഭാ​ഗ​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക്.

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ടൗ​ണി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷം. റോ​ഡി​ന്‍റെ വീ​തി കു​റ​വും വാ​ഹ​ന​ങ്ങ​ളു​ടെ വ​ർ​ധ​ന​വു​മാ​ണ് ഗ​താ​ഗ​ത ത​ട​സ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലാ​യി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ടൗ​ണി​ലേ​ക്ക് എ​ത്തു​ന്ന​തും ഗ​താ​ഗ​ത ത​ട​സ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. നി​ല​ന്പൂ​രി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​യ​രു​ന്നു​ണ്ട്.

ക​രി​ന്പു​ഴ ഭാ​ഗ​ത്ത് നി​ന്ന് നി​ല​ന്പൂ​രി​ലേ​ക്കും നി​ല​ന്പൂ​ർ ഭാ​ഗ​ത്ത് നി​ന്ന് ക​രി​ന്പു​ഴ ഭാ​ഗ​ത്തേ​ക്കും എ​ത്താ​ൻ യാ​ത്ര​ക്കാ​ർ പെ​ടാ​പ്പാ​ട് പെ​ടു​ക​യാ​ണ്. നാ​ല് കി​ലോ​മീ​റ്റ​ർ മ​റി​ക​ട​ക്കാ​ൻ പ​ല​പ്പോ​ഴും അ​ര മ​ണി​ക്കൂ​ർ മു​ത​ൽ ഒ​രു മ​ണി​ക്കൂ​ർ വ​രെ സ​മ​യ​മെ​ടു​ക്കു​ന്നു. അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ കെ​എ​ൻ​ജി റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കു​മൂ​ലം ബ​സു​ക​ൾ​ക്ക് സ​മ​യ​ക്ര​മം പാ​ലി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. കെ​എ​ൻ​ജി റോ​ഡി​ന്‍റെ വെ​ളി​യം​തോ​ട് ഭാ​ഗ​ത്തെ ക​ലു​ങ്ക് നി​ർ​മാ​ണം ഇ​ഴ​യു​ന്ന​ത് സു​ഗ​മ​മാ​യ സ​ഞ്ചാ​ര​ത്തെ ബാ​ധി​ക്കു​ന്നു. നി​ല​ന്പൂ​ർ ബൈ​പാ​സ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ലേ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത ത​ട​സ​ത്തി​ന് പ​രി​ഹാ​ര​മാ​കൂ. നി​ല​ന്പൂ​ർ ബൈ​പാ​സ് ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ങ്കി​ലും പാ​ത യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ ര​ണ്ടു​വ​ർ​ഷ​മെ​ങ്കി​ലു​മെ​ടു​ക്കും.

നി​ല​ന്പൂ​ർ വെ​ളി​യം​തോ​ടാ​ണ് മി​നി സി​വി​ൽ സ്റ്റേ​ഷ​നും നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും താ​ലൂ​ക്ക് ഓ​ഫീ​സും നി​ല​ന്പൂ​ർ തേ​ക്ക് മ്യൂ​സി​യ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള​ത്.

അ​തി​നാ​ൽ ഈ ​റൂ​ട്ടി​ലൂ​ടെ എ​ത്തു​ന്ന യാ​ത്ര​ക്കാ​രു​ടെ​യും വാ​ഹ​ന​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ലും വ​ലി​യ വ​ർ​ധ​ന​വു​ണ്ട്. അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​യ കെ​എ​ൻ​ജി റോ​ഡി​ലൂ​ടെ ഓ​രോ ദി​വ​സ​വും ക​ട​ന്നു​പോ​കു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ്. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ വ​രും ദി​വ​സ​ങ്ങ​ളി​ൽ ടൗ​ണി​ലേ​ക്ക് എ​ത്തു​ന്ന​തോ​ടെ നി​ല​ന്പൂ​ർ വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കി​ലേ​ക്ക് നീ​ങ്ങും. കു​റ്റ​മ​റ്റ രീ​തി​യി​ൽ ട്രാ​ഫി​ക് പ​രി​ഷ്കാ​രം ന​ട​ത്തി​യി​ല്ലെ​ങ്കി​ൽ ന​ഗ​രം സ്തം​ഭി​ക്കു​ന്ന അ​വ​സ്ഥ വ​രും.

Tags : Local News Nattuvishesham Traffic jam

Recent News

Corehub Up