പ്രതീകാത്മക ചിത്രം
ആലപ്പുഴ: ആലപ്പുഴ-അര്‍ത്തുങ്കല്‍ റോഡില്‍ പൂങ്കാവ് ജംഗ്ഷനിൽ റോഡ് പുനരുദ്ധാരണ പ്രവൃത്തികള്‍ ഇന്ന് ആരംഭിക്കുന്നതിനാൽ, ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി.എഞ്ചിനിയര്‍ അറിയിച്ചു. വടക്കു ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ചെട്ടികാട് ജംഗ്ഷനില്‍ നിന്നും കിഴക്കോട്ടു നാഷണല്‍ ഹൈവേ വഴിയും തെക്കു ഭാഗത്തു നിന്നും വരുന്ന സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തുമ്പോളി പള്ളി ജംഗ്ഷനില്‍ നിന്നും കിഴക്കോട്ടു നാഷണല്‍ ഹൈവേ വഴിയും പോകണം.