ഷൊർണൂർ: പട്ടാമ്പി- പെരിന്തൽമണ്ണ റോഡിൽ പട്ടാമ്പി സിഗ്നൽ ജംഗ്ഷനു സമീപം അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പ്രവൃത്തി തീരുന്നതുവരെ ഒറ്റവരി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
പെരിന്തൽമണ്ണ ഭാഗത്തു നിന്നുവരുന്ന ഭാരം കൂടിയ വാഹനങ്ങൾ കൊപ്പത്തുനിന്ന് ഇടത്തോട്ടു തിരിഞ്ഞ് മുളയങ്കാവ്- വല്ലപ്പുഴ വഴി ചെർപ്പുളശേരി - പട്ടാമ്പി റോഡിലൂടെയും പെരിന്തൽമണ്ണ ഭാഗത്തു നിന്നുവരുന്ന മറ്റുവാഹനങ്ങൾ ശങ്കരമംഗലത്തുനിന്ന് ഇടത്തോട്ടു തിരിഞ്ഞു കൊടലൂർ- കുമ്പൻകല്ലു വഴി ചെർപ്പുളശേരി - പട്ടാമ്പി റോഡിലൂടെയും പോകേണ്ടതാണെന്നു ഷൊർണൂർ പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
Tags : Nattuvishesham District News