പ്രതീകാത്മക ചിത്രം
പാലാ: നാഷണല് കോ-ഓപ്പറേറ്റീവ് ഡെവലപ്മെന്റ് കോര്പറേഷന്റെ സാമ്പത്തിക സഹായത്തോടെ പാലാ സോഷ്യല് വെല്ഫെയര് സൊസൈറ്റിയുടെ ആഭിമുഖ്യത്തില് ജില്ലയില് പ്രവര്ത്തിക്കുന്ന ഫാര്മര് പ്രൊഡ്യൂസര് കമ്പനികളുടെ ഡയറക്ടര് ബോര്ഡംഗങ്ങള്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്മാര്, അക്കൗണ്ടന്റുമാര് എന്നിവര്ക്കുള്ള പരിശീലന പരിപാടി പാലാ ഷാലോം പാസ്റ്ററല് സെന്ററില് ഇന്ന് നടക്കും.
വൈക്കം ബ്ലോക്കിലെ തലയാഴം, പള്ളം ബ്ലോക്കിലെ അയര്ക്കുന്നം, ഈരാറ്റുപേട്ട ബ്ലോക്കിലെ വെള്ളികുളം എന്നിവിടങ്ങള് കേന്ദ്രീകരിച്ച് രൂപീകൃതമായ എഫ്പിഒകളുടെ വിവിധ വരുമാനവര്ധന സംരംഭങ്ങള്ക്ക് ആവശ്യമായ വിധം രൂപകല്പന ചെയ്ത സോഫ്റ്റ്വേര് പരിചയപ്പെടുത്തുന്നതിനും കണക്കെഴുത്ത് കുറ്റമറ്റതാക്കുന്നതിനും വേണ്ടി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പിഎസ്ഡബ്ല്യുഎസ് ഡയറക്ടര് ഫാ. ജോസഫ് വാട്ടപ്പിള്ളില് നിര്വഹിക്കും. അസിസ്റ്റന്റ് ഡയറക്ടര് ഫാ. ഫ്രാന്സിസ് ഇടത്തിനാല് അധ്യക്ഷത വഹിക്കും.