കൊച്ചി: ട്രെയിനുകള്‍ കേന്ദ്രീകരിച്ച് ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ നാലു പ്രതികളെയും റിമാന്‍ഡ് ചെയ്തു.
എറണാകുളം കുന്നത്തുനാട് കണിനാട് സ്വദേശി ചെറുവള്ളില്‍ വീട്ടില്‍ രാജാശേഖരന്‍ (55), കലൂര്‍ പാവത്തിപ്പറമ്പില്‍ കുറുവന്ത്ര വീട്ടില്‍ മാര്ട്ടിന് (56) എന്നിവരെ ട്രെയിനില്‍ നിന്നും ലാപ്ടോപ് മോഷ്ടിച്ചതിനും, വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ നൂര്‍ അലി (24), നൂര്‍ ഇസ്ലാം ഷെയ്ക്ക് (25) എന്നിവരെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനുമാണ് എറണാകുളം റെയില്‍വേ പോലീസ് ഡിവൈഎസ്പി ജോര്‍ജ് ജോസഫിന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ ഇ.കെ. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 10ന് ഗുരുവായൂര്‍ - ചെന്നൈ എഗ്മോര്‍ ട്രെയിനില്‍ നിന്ന് കൊല്ലം സ്വദേശിയുടെ ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്ടോപ് മോഷ്ടിച്ച കേസിലാണ് രാജാശേഖരനും മാര്‍ട്ടിനും പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വിവേക് എക്സ്പ്രസില്‍ നിന്ന്, മലബാര്‍ എക്സ്പ്രസില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചതിനു ശേഷം പുലര്‍ച്ചെ കാരക്കല്‍ എക്സ്പ്രസില്‍ മോഷണശ്രമത്തിനിടെയാണ് വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍ പിടിയിലായത്.
പ്രതികളില്‍ നിന്നും രണ്ടു ലക്ഷം രൂപ വിലവരുന്ന മുതലുകള്‍ കണ്ടെടുത്തു. പ്രതികള്‍ക്കെതിരെ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Tags : nattu vishesham Trains targeted