വെള്ളിമണ്‍ നേതാജി ജംഗ്ഷനിലെ ട്രാന്‍സ്ഫോര്‍മര്‍.
കുണ്ടറ : വെള്ളിമണ്‍ നേതാജി ജംഗ്ഷനില്‍ ഇന്നലെ ഉച്ചയോടെ പ്രകാശ് കട്ട കമ്പനി ട്രാന്‍സ്ഫോര്‍മറിന്റെ ന്യൂട്രല്‍ ലീക്കായി ഇരുപതോളം വീടുകളിലെ ഗൃഹോപകരണങ്ങള്‍ കേടായി.
വീടുകളിലെ ഫാന്‍, ലൈറ്റ്, ടിവി, എസി, ഫ്രിഡ്ജ്, മുതലായവ കേടായി. ഉച്ചയോടെ ഉപകരണങ്ങള്‍ നശിച്ചെങ്കിലും ഓരോരുത്തരും സ്വന്തം വീട്ടിലെ പ്രശ്നമാണെന്നു കരുതി. എല്ലാ വീടുകളിലും ഗൃഹോപകരണങ്ങള്‍ കേടായതായി അറിഞ്ഞതോടെയാണ് വൈദ്യുതി ഓഫീസിലെത്തിയത്.
ട്രാന്‍സ്ഫോര്‍മര്‍ പരിശോധിച്ചപ്പോള്‍ ഫീസുകള്‍ പൊട്ടിത്തെറിച്ച് കേബിളുകള്‍ കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.