x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹ​ക​ര​ണ​സം​ഘ​ത്തി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് മ​ന്ത്രി

വെബ് ഡെസ്ക്
Published: September 5, 2026 01:06 AM IST | Updated: September 5, 2026 01:06 AM IST

പു​ന്ന​പ്പാ​ട​ത്തെ പ​ട്ടി​ക​ജാ​തി- വ​ർ​ഗ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ശേ​ഷി​പ്പു​ക​ളാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്ന്.

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ പു​ന്ന​പ്പാ​ട​ത്തു​ള്ള പ​ട്ടി​ക​ജാ​തി സ​ർ​വീ​സ് സ​ഹ​ക​ര​ണ സം​ഘം കൈ​യേ​റി വി​ല​പി​ടി​പ്പു​ള്ള മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ​താ​യി പ​രാ​തി.
സ്ഥ​ല​ത്തി​ന്‍റെ അ​തി​രു​ക​ൾ വ്യ​ത്യാ​സ​പ്പെ​ടു​ത്തി സം​ഘ​ത്തി​ന്‍റെ സ്ഥ​ലം സ്വ​ന്ത​മാ​ക്കാ​ൻ നീ​ക്കം​ന​ട​ക്കു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​തു സം​ബ​ന്ധി​ച്ച് ദ​ളി​ത് കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​എം. സു​ബ്ര​ഹ്മ​ണ്യ​ൻ, ആ​ർ. പ്ര​മോ​ദ് എ​ന്നി​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​ട്ടി​ക​ജാ​തി- വ​ർ​ഗ പി​ന്നോ​ക്ക ക്ഷേ​മ​മ​ന്ത്രി കെ.​എ. തു​ള​സി സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു.

ര​ണ്ടു​പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ച നി​ല​യി​ലാ​ണ്. ഇ​തി​നാ​ൽ കെ​ട്ടി​ട​വും പൂ​ർ​ണ​മാ​യും ന​ശി​ച്ചു. കെ​ട്ടി​ട​ത്തി​ലെ ജ​നാ​ല​ക​ളും വാ​തി​ലു​ക​ളും പ​ല​രും പി​ഴു​തെ​ടു​ത്ത് കൊ​ണ്ടു​പോ​യി. ട്രാ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള യ​ന്ത്ര​സാ​ധ​ന​ങ്ങ​ളും അ​പ്ര​ത്യ​ക്ഷ​മാ​യി. സം​ഘ​ത്തി​ന്‍റെ ഒ​രേ​ക്ക​റോ​ളം സ്ഥ​ലം അ​നാ​ഥാ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​നി​ടെ​യാ​ണ് ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം കൈ​യേ​റി മ​രം മു​റി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ള്ള​ത്.

ഇ​രു​മു​ള്ള്, പ്ലാ​വ്, മാ​വ്, പു​ളി തു​ട​ങ്ങി​യ മ​ര​ങ്ങ​ളാ​ണ് മു​റി​ച്ച് മാ​റ്റി​യ​തെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ്ഥ​ല​ത്തി​ന്‍റെ അ​തി​രു​ക​ളി​ൽ വ്യ​ത്യാ​സം വ​രു​ത്തി കൈ​യേ​റി​യ സ്ഥ​ലം തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​നൊ​പ്പം മ​രം മു​റി​ച്ച​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

1986 ലാ​ണ് പു​ന്ന​പ്പാ​ട​ത്തെ സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. തു​ട​ക്ക​ത്തി​ൽ ന​ല്ല​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സം​ഘം പി​ന്നെ പ്ര​വ​ർ​ത്ത​നം ഇ​ല്ലാ​തെ പേ​രി​നു മാ​ത്ര​മാ​യി. മൂ​ന്നു വ​ർ​ഷാ​മാ​രു​ന്നു സം​ഘം ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി. എ​ന്നാ​ൽ കാ​ലാ​കാ​ല​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​തി​രു​ന്ന​തി​നാ​ൽ സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചു.

Tags : inquiry. NattuVishasham DistrictNews

Recent News

Corehub Up