x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഹാ​ക​വി ഉ​ള്ളൂരിന്‍റെ 150-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തി​ല്‍ ജ​ന്മ​നാ​ട്ടി​ല്‍ ആ​ദ​രം

വെബ് ഡെസ്ക്
Published: September 22, 2026 12:20 AM IST | Updated: September 22, 2026 12:20 AM IST

ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ജോ​മി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ച​ങ്ങ​നാ​ശേ​രി: മ​ഹാ​ക​വി ഉ​ള്ളൂ​രി​ന് 150-ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​ന്മ​നാ​ട്ടി​ല്‍ ആ​ദ​ര​വ്. ഉ​ള്ളൂ​ര്‍ അ​നു​സ്മ​ര​ണ​വും ഉ​ള്ളൂ​ര്‍ ക​വി​ത​ക​ളു​ടെ ആ​ലാ​പ​ന​വും പു​സ്ത​കച​ര്‍​ച്ച​യും ന​ട​ന്നു. മ​ര്‍​മ​രം ച​ര്‍​ച്ചാവേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ജോ​മി ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ങ്ങ​നാ​ശേ​രി ഗ​വ​ൺ​മെ​ന്‍റ് മു​ഹ​മ്മ​ദ​ന്‍ യു​പി സ്‌​കൂ​ള്‍ ഹാ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ക​ണ്‍​വീ​ന​ര്‍ ജ​സ്റ്റി​ന്‍ ബ്രൂ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ.​ എം.​ജി.​ ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍ ഉ​ള്ളൂ​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും സി.​കെ. ല​ക്ഷ്മ​ണ​ന്‍ ഉ​ള്ളൂ​ര്‍ ക​വി​താ​ലാ​പ​ന​വും ന​ട​ത്തി. ഡോ.​എ​സ്. അ​ബ്ദു​ൾ ഖാ​ദ​ര്‍ ര​ചി​ച്ച "പാ​ണ്ടി ഭാ​ഗം' എ​ന്ന ച​രി​ത്ര​നോ​വ​ലി​നെ​ക്കു​റി​ച്ചു​ള്ള ഡോ. ​മാ​ത്യു ജെ. ​മു​ട്ട​ത്തി​ന്‍റെ പ​ഠ​ന​വും സം​വാ​ദ​വും ന​ട​ന്നു. ഡോ. ​ടി​ന്‍റു ജോ​സ​ഫ്, ഡോ. എസ്.കെ. ​ദി​വ്യ, ​പ്ര​ഫ. ബാ​ബു​ജി, ടി.​എ​ച്ച്. നി​സ്താ​ര്‍, പി.​ആ​ര്‍. വേ​ദ​വ്യാ​സ​ന്‍, ജോ​സ​ഫ് പാ​യി​ക്കാ​ട​ന്‍, അ​ഡ്വ. അ​ബ്ദു​ള്‍ ഹ​മീ​ദ്, രാ​ജാ അ​ബ്ദു​ള്‍ ഖാ​ദ​ര്‍, അ​ജി​ത് പ്ര​ഭ, റ്റോ​ബി ആന്‍റണി കു​ള​ത്തി​ങ്ക​ല്‍, എം.​എ​സ്. നൗ​ഷാ​ദ്, നി​സാം മ​ധു​രവീ​ട്ടി​ല്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews Tribute in his

Recent News

Corehub Up