ടിഎസ്എസ്എസ് കാർത്തികപുരം യൂണിറ്റ് വാർഷികപൊതുയോഗം തലശേരി അതിരൂപത ഡയറക്ടർ ഫാ. വിപിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്യുന്നു.
കാർത്തികപുരം: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) ട്രസ്റ്റ് കാർത്തികപുരം യൂണിറ്റ് വാർഷിക പൊതുയോഗവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കലും നടത്തി.
കാർത്തികപുരം സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ ടിഎസ്എസ്എസ് അതിരൂപത ഡയറക്ടർ ഫാ. വിപിൻ വരമ്പകത്ത് ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. ജോസഫ് കുളത്തറ അധ്യക്ഷത വഹിച്ചു. ഇൻഫാം അതിരൂപത പ്രസിഡന്റ് അജി പൂന്തോട്ടം, സി.കെ. ദേവസ്യ, യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ സ്വപ്ന, ആന്റണി തോമസ്, ശോഭന സനൽ, ജാൻസി സേവ്യർ, ജോബിൻസ് കണയങ്കൽ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District news