x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​എ​സ്എ​സ്എ​സ് ചെ​മ്പേ​രി മേ​ഖ​ല വാ​ർ​ഷി​ക പൊ​തു​യോ​ഗം

വെബ് ഡെസ്ക്
Published: August 7, 2026 02:12 AM IST | Updated: August 7, 2026 02:12 AM IST

ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ചെ​മ്പേ​രി, ചെ​മ്പ​ന്തൊ​ട്ടി ഫൊ​റോ​ന​ക​ളി​ലെ ജ​ന​കീ​യ സം​ഘ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ ചെ​മ്പേ​രി മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ

ചെ​മ്പേ​രി: ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ (ടി​എ​സ്എ​സ്എ​സ്) ചെ​മ്പേ​രി, ചെ​മ്പ​ന്തൊ​ട്ടി ഫൊ​റോ​ന​ക​ളി​ലെ ജ​ന​കീ​യ സം​ഘ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ ചെ​മ്പേ​രി മ​ദ​ർ തെ​രേ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ടി​എ​സ്എ​സ്എ​സ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ഷി കു​ന്ന​ത്ത് പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി​എ​സ്എ​സ്എ​സ് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് ചെ​രു​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​ഷി കു​ന്ന​ത്ത് ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി.

കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ആ​ലീ​സ് മാ​ത്യു എ​ഫ്സി​സി സം​ഘ​നി​ധി ക​ണ​ക്കു​ക​ളും മേ​ഖ​ലാ സെ​ക്ര​ട്ട​റി ജോ​യ്സി ജോ​സ​ഫ് മേ​ഖ​ലാ വാ​ർ​ഷി​ക, ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടു​ക​ളും അ​വ​ത​രി​പ്പി​ച്ചു. ടി​എ​സ്എ​സ്എ​സ് അ​തി​രൂ​പ​ത അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജെ​സ്ബി​ൻ ചെ​രി​യം​കു​ന്നേ​ൽ യൂ​ണി​റ്റു​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ ന​ട​ത്തി. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ, ന​ടു​വി​ൽ, ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ടി​എ​സ്എ​സ്എ​സ് അം​ഗ​ങ്ങ​ളെ ചെ​മ്പേ​രി ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​തോ​മ​സ് ത​യ്യി​ൽ ആ​ദ​രി​ച്ചു. ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തം​ഗം പൗ​ളി​ൻ തോ​മ​സ്, ചെ​മ്പേ​രി ബ​സി​ലി​ക്ക അ​സി​സ്റ്റ​ന്‍റ് റെ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ തു​റ​യ്ക്ക​ൽ, ആ​ർ​സി​സി പ്ര​സി​ഡ​ന്‍റ് ബേ​ബി മു​ല്ലൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മി​ക​ച്ച ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ പു​ര​സ്‌​കാ​ര​ങ്ങ​ൾ ചെ​റി​യ അ​രീ​ക്ക​മ​ല ട്ര​സ്റ്റും ന​ടു​വി​ൽ ക്രെ​ഡി​റ്റ് യൂ​ണി​യ​നും ക​ര​സ്ഥ​മാ​ക്കി. കു​ടി​യാ​ന്മ​ല ട്ര​സ്റ്റ്, പു​ലി​ക്കു​രു​മ്പ ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ എ​ന്നി​വ​യ്ക്ക് യ​ഥാ​ക്ര​മം ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ ല​ഭി​ച്ചു.

മി​ക​ച്ച മ​ഹി​ളാ സേ​വാ​സം​ഘ​ങ്ങ​ളാ​യി ചെ​മ്പ​ന്തൊ​ട്ടി സം​യു​ക്ത എം​എ​സ്എ​സ് ഒ​ന്നും മ​ണ്ട​ളം ട്ര​സ്റ്റ് ര​ണ്ടും ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി എം​എ​സ്എ​സ് മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച ഗ്രാ​മി​ക യൂ​ണി​റ്റി​നു​ള്ള പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ലി​സി​ഗി​രി ഗ്രാ​മി​ക​യും മി​ക​ച്ച ന​വാ​ഗ​ത യൂ​ണി​റ്റാ​യി നെ​ടു​വാ​ലൂ​ർ ക്രെ​ഡി​റ്റ് യൂ​ണി​യ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ജ​യി​ക​ൾ​ക്ക് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ബി​ബി​ൻ വ​ര​മ്പ​ക​ത്ത് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കു​വാ​ൻ പൊ​ട്ടം​പ്ലാ​വ് എം​എ​സ്എ​സ്, കു​ടി​യാ​ൻ​മ​ല ട്ര​സ്റ്റ്, ചെ​റി​യ അ​രി​ക്ക​മ​ല ട്ര​സ്റ്റ്, ചെ​മ്പേ​രി ട്ര​സ്റ്റ്, ചേ​പ്പ​റ​മ്പ് എം​എ​സ്എ​സ്, ന​ടു​വി​ൽ ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ, മ​ണ്ട​ളം ട്ര​സ്റ്റ്‌ എ​ന്നീ യൂ​ണി​റ്റു​ക​ളി​ൽ ഫാ. ​ജെ​സ്ബി​ൻ ചെ​രി​യം​കു​ന്നേ​ൽ എ​യ​ർ ബെ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

 

 

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up