x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​വ്യോ​ദ​യ​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​വും ഹാ​ർ​മ​ണി അ​വാ​ർ​ഡ് ദാ​ന​വും

വെബ് ഡെസ്ക്
Published: August 7, 2026 03:04 AM IST | Updated: August 7, 2026 03:04 AM IST

ദി​വ്യോ​ദ​യ ഇ​ന്‍റ​ർ റി​ലീ​ജി​യ​സ് സെ​ന്‍റ​റി​ന്‍റെ 46-ാം വാ​ർ​ഷി​കാ​ഘോ​ഷ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ​നി​ന്ന്.

കോ​യ​മ്പ​ത്തൂ​ർ: ദി​വ്യോ​ദ​യ ഇ​ന്‍റ​ർ റി​ലീ​ജി​യ​സ് സെ​ന്‍റ​റി​ന്‍റെ 46-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും ഹാ​ർ​മ​ണി അ​വാ​ർ​ഡ് ദാ​ന​ച​ട​ങ്ങും ന​ട​ത്തി. ദി​വ്യോ​ദ​യ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ദി​വ്യോ​ദ ഡ​യ​റ​ക്ട​ർ ഫാ.​ഡോ. തോ​മ​സ് ചീ​ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.​സി​എം​ഐ പ്രേ​ഷി​ത പ്രോ​വി​ൻ​സ് പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ.​ഡോ. ജോ​ൺ​സ​ൺ വ​ലി​യ​കു​ള​ത്തി​ൽ സി​എം​ഐ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബാം​ഗ​ളൂ​രു ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി ചാ​ൻ​സ​ല​ർ ഫാ.​ഡോ. സാ​ജു ച​ക്കാ​ല​യ്ക്ക​ൽ സി​എം​ഐ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. മു​ൻ ഇം​ഗ്ലീ​ഷ് പ്ര​ഫ​സ​ർ ഡോ. ​ജ​യ​ന്ത​ശ്രീ ബാ​ല​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ദി​വ്യോ​ദ​യ​യു​ടെ സ്ഥാ​പ​ക​നാ​യ അ​ന്ത​രി​ച്ച ഫാ.​ഡോ. ജോ​ൺ പീ​റ്റ​ർ സി​എം​ഐ​യു​ടെ സ്മ​ര​ണാ​ർ​ഥം ഏ​ർ​പ്പെ​ടു​ത്തി​യ ഹാ​ർ​മ​ണി അ​വാ​ർ​ഡ് ഈ ​വ​ർ​ഷം അ​ർ​ഹ​നാ​യ​ത് അ​ന്ത​രി​ച്ച ജ​സ്വ​ന്ത് സിം​ഗ് ആ​ന​ന്ദാ​ണ്.

ദി​വ്യോ​ദ​യ​യു​ടെ തു​ട​ക്കം​മു​ത​ൽ ഒ​പ്പം പ്ര​വ​ർ​ത്തി​ക്കു​ക​യും കോ​യ​മ്പ​ത്തൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ത​സൗ​ഹാ​ർ​ദം വ​ള​ർ​ത്താ​ൻ അ​ക്ഷീ​ണം പ്ര​യ​ത്നി​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ക​ൻ ഗു​ർ​ദീ​പ് സിം​ഗ് ആ​ന​ന്ദ് ഹാ​ർ​മ​ണി അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി. ദി​വ്യോ​ദ​യ​യി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളു​ടെ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഫാ.​ഡോ. തോ​മ​സ് ചീ​ര​ൻ സി​എം​ഐ ര​ചി​ച്ച പു​സ്ത​കം വി​ദ്യാ​ഭ്യാ​സ- മാ​ധ്യ​മ വി​ഭാ​ഗം സെ​ക്ര​ട്ട​റി ഫാ.​ഡോ. അ​ൻ​സ​ൻ പാ​ണേ​ങ്ങാ​ട​ൻ സി​എം​ഐ നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് ജ​സ്വ​ന്ത് സിം​ഗ് ആ​ന​ന്ദി​ന്‍റെ കു​ടും​ബം പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​ങ്ങ​ളു​ടെ വി​ത​ര​ണ​വും ന​ട​ന്നു. ഫാ.​ഡോ. തോ​മ​സ് ചീ​ര​നു പു​റ​മേ ഫാ. ​ജി​ന്‍റോ ചി​റ​മ​ൽ സി​എം​ഐ, ഫാ. ​ജ​ലീ​ഷ് എ​ല​വ​ത്തി​ങ്ക​ൽ സി​എം​ഐ, ബ്ര​ദ​ർ ആ​ന്‍റ​ണി ജോ​ൺ, ദു​ർ​ഗാ​ദേ​വി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Award Presentation

Recent News

Corehub Up